ദ്രൗപതി മുര്‍മുവിന്റെ പൈതൃകഗ്രാമത്തിലേക്ക് വൈദ്യുതി എത്തും; പണികള്‍ തുടങ്ങി; നന്ദിയോടെ ഗ്രാമവാസികള്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദ്രൗപതി മുര്‍മുവിന്റെ പൈതൃകഗ്രാമത്തിലേക്ക് വൈദ്യുതി എത്തും; പണികള്‍ തുടങ്ങി; നന്ദിയോടെ ഗ്രാമവാസികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 06:42 pm IST
Facebook
Twitter
WhatsAppTelegram

മയൂര്‍ഭഞ്ജ്: എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ പൈതൃകഗ്രാമത്തിലേക്ക് വൈദ്യുതി എത്തും. മുര്‍മു താമസിച്ചിരുന്ന മയൂര്‍ഭഞ്ജ് ജില്ലയിലെ ഉപാര്‍ബേദ ഗ്രാമത്തിലെ വൈദ്യുതി ഇല്ലാതിരുന്ന വീടുകളിലാണ് കറണ്ട് എത്തിക്കാന്‍ ജോലികള്‍ ആരംഭിച്ചത്.

കുസുമി ബ്ലോക്കിലാണ് ഉപര്‍ബേദ വില്ലേജ്. ബഡാസാഹി, ദുംഗൂര്‍സാഹി എന്നിങ്ങനെ രണ്ട് ചെറുഗ്രാമങ്ങളാണ് ഇവിടെയുളളത്. ഏകദേശം 3500 ഓളം പേര്‍ ഇവിടെ താമസിക്കുന്നുമുണ്ട്. ഇതില്‍ ബഡാസാഹി പൂര്‍ണമായി വൈദ്യുതീകരിച്ചിട്ടുണ്ട്. എന്നാല്‍ ദുംഗൂര്‍സാഹിയില്‍ 14 വീടുകളില്‍ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല. ഇവിടെ വെളിച്ചം എത്തിക്കാനുളള ജോലികളാണ് ആരംഭിച്ചിരിക്കുന്നത്.

ദുംഗൂര്‍സാഹിയിലെ ഇരുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളില്‍ മാത്രമാണ് വൈദ്യുതി എത്തിക്കാനുളളതെന്ന് അധികൃതര്‍ പറയുന്നു. ഇവരെ ഇരുട്ടില്‍ കിടത്തണമെന്ന് നിര്‍ബന്ധമുണ്ടായിട്ടല്ല, പക്ഷെ ഇവര്‍ താമസിക്കുന്നത് വനമേഖലയിലാണ്. അതാണ് നടപടികള്‍ വൈകിപ്പിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വൈദ്യുതി ഇല്ലാത്തതിനാല്‍ ഈ വീട്ടുകാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. രാത്രിയില്‍ വെളിച്ചത്തിന് മണ്ണെണ്ണ വിളക്ക് മാത്രമായിരുന്നു ആശ്രയം. മൊബൈല്‍ ഉള്‍പ്പെടെ

ചാര്‍ജ് ചെയ്യാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ദ്രൗപതി മുര്‍മു ഇപ്പോള്‍ ഇവിടെയല്ല താമസം. ഇരുപതോളം കിലോമീറ്റര്‍ അകലെയുളള റായ്റംഗപൂരിലേക്ക് അവര്‍ മാറിയിരുന്നു.

ദ്രൗപതി മുര്‍മുവിന്റെ ബന്ധു ബിറാഞ്ചി നാരായണ്‍ ടുഡുവും കുടുംബവും ഇപ്പോഴും ദുംഗൂര്‍സാഹിയില്‍ താമസിക്കുന്നുണ്ട്. ദ്രൗപതി മുര്‍മു രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായതുകൊണ്ടല്ല പ്രദേശവാസികളുടെ സമരങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് വൈദ്യുതി നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ട്രാന്‍സ്ഫോര്‍മറുകളും പോസ്റ്റുകളും നാട്ടാനുളള ജോലികള്‍ ടാറ്റ പവര്‍ നോര്‍ത്ത് ഒഡീഷ ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് തുടങ്ങിക്കഴിഞ്ഞു.

തങ്ങളുടെ നാട്ടില്‍ നിന്ന് ഒരാള്‍ രാജ്യത്തെ പ്രഥമ പൗരയാകുന്നതോടെ വൈദ്യുതിക്ക് പുറമേ അടിസ്ഥാന സൗകര്യ വികസനത്തിലുള്‍പ്പെടെ വലിയ മാറ്റം വരുമെന്ന പ്രതീക്ഷകളാണ് ഗ്രാമവാസികള്‍ പങ്കുവെയ്‌ക്കുന്നത്.

Tags: Presidential CandidateDroupadi Murmuelectrification
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies