പാകിസ്താനില്‍ നിന്നുളള തീവ്രവാദികളുടെ കുടിയേറ്റം വര്‍ധിക്കുന്നു; യൂറോപ്പിന് മുന്നറിയിപ്പുമായി ഇസ്രായേല്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനില്‍ നിന്നുളള തീവ്രവാദികളുടെ കുടിയേറ്റം വര്‍ധിക്കുന്നു; യൂറോപ്പിന് മുന്നറിയിപ്പുമായി ഇസ്രായേല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 07:09 pm IST
Facebook
Twitter
WhatsAppTelegram

ഇറ്റലി: പാകിസ്താനില്‍ നിന്നുളള തീവ്രവാദ ചിന്താഗതിക്കാരുടെ കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പുമായി ഇസ്രായേല്‍. ഇറ്റലിയിലെ ജനോവയില്‍ നിന്നും 12 പേരെ പോലീസും സുരക്ഷാസേനയും പിടി കൂടിയ സാഹചര്യത്തിലാണ് യൂറോപ്പിന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയത്. പിടിയിലായവര്‍ തീവ്രവാദബന്ധം ഉള്ളവരാണെന്നും പാക് തീവ്രവാദ സംഘടനയായ ഗാബര്‍ സംഘവുമായി ബന്ധമുള്ളവരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

2021 ലെ കണക്കുകള്‍ പ്രകാരം ഇറ്റലിയില്‍ 2,00,000 പാകിസ്താന്‍ പൗരന്‍മാരുണ്ടെന്നാണ് ഇറ്റലി സ്ഥാനപതി ആന്‍ഡ്രിയാസ് ഫെറാറെസിന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 1,40,000 പേര്‍ക്ക് മാത്രമാണ് രേഖകള്‍ ഉള്ളത്. മറ്റുള്ളവര്‍ അനധികൃത കുടിയേറ്റം നടത്തിയവരാണ്. യൂറോപ്യന്‍ പാസ്‌പോര്‍ട്ടുള്ള പാകിസ്താനികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധന റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് വിസ ഇല്ലാതെ ഇസ്രായേലില്‍ അടക്കം യാത്ര ചെയ്യാമെന്ന ഇളവ് രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നു. തീവ്രവാദ സംഘടനകളുടെ ശൃംഖലയുടെ വളര്‍ച്ചയ്‌ക്കും ഈ യാത്രാ ഇളവ് കാരണമാകുമെന്നും സ്ഥാനപതി വ്യക്തമാക്കുന്നു.

പാകിസ്താന്‍ തീവ്രവാദം യൂറോപ്പില്‍ വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കൃത്യസമയത്ത് തടഞ്ഞാല്‍ മാത്രമേ രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്നും ഇസ്രായേല്‍ മാദ്ധ്യമമായ ടൈംസ് ഓഫ് ഇസ്രായേല്‍ വ്യക്തമാക്കി.

രണ്ട് വര്‍ഷം കൊണ്ട് നടത്തിയ അന്വേഷണത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഇറ്റലിയിലെ പ്രവിശ്യകളിലും തീവ്രവാദ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമായി. പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങള്‍ വഴി തീവ്രവാദ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. യുകെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ പാകിസ്താന്‍ അനുകൂലികളുടെ നിരീക്ഷണവലയത്തിലാണെന്നും സുരക്ഷ സേനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

2020 ല്‍ ചാര്‍ലി ഹെബ്‌ഡോ ഓഫീസില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ പേര്‍ ഇസ്രായേലിലേക്ക് കുടിയേറുമെന്നും വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജിഹാദികള്‍ ആക്രമണം നടത്തുമെന്നതിനുള്ള മുന്നറിയിപ്പാണ് ജനോവയിലെ സംഭവം. ഇതിനെതിരെ സുരക്ഷ നടപടികള്‍ ഇറ്റലിയും യൂറോപ്പും കൈകൊള്ളണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

Tags: TerroristEurope
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies