'മറന്നിട്ടില്ലെന്ന' മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; യുഎഇ യാത്രക്കിടെ ബാഗ് മറന്നുവെന്ന് ശിവശങ്കർ; വെളിപ്പെടുത്തൽ കസ്റ്റംസിന് നൽകിയ മൊഴിയിൽ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മറന്നിട്ടില്ലെന്ന’ മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; യുഎഇ യാത്രക്കിടെ ബാഗ് മറന്നുവെന്ന് ശിവശങ്കർ; വെളിപ്പെടുത്തൽ കസ്റ്റംസിന് നൽകിയ മൊഴിയിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 10:49 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിയുന്നു. യുഎഇ യാത്രക്കിടെ ബാഗ് മറന്നിട്ടില്ലെന്ന വാദത്തിൽ മുഖ്യമന്ത്രി ഉറച്ചുനിന്നപ്പോൾ ഒരു ബാഗേജ് പിന്നീടാണ് എത്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എം. ശിവശങ്കർ. കസ്റ്റംസിന് നൽകിയ മൊഴിയിലാണ് ശിവശങ്കർ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇതോടെ യുഎഇ സന്ദർശന സമയത്ത് ഒരു ബാഗ് കൊണ്ടുപോകാൻ മറന്നുവെന്ന ആരോപണത്തെ എതിർത്ത മുഖ്യമന്ത്രിയുടെ വാദം പൊളിയുകയാണ്. ഇന്നലെ നിയമസഭയിലായിരുന്നു ബാഗ് കൊണ്ടുപോകാൻ മറന്നില്ലെന്ന് മുഖ്യമന്ത്രി ആണയിട്ടു പറഞ്ഞത്.

അതേസമയം മറന്നുവെച്ച ബാഗിൽ അതിഥികൾക്കുള്ള ഉപഹാരങ്ങളായിരുന്നുവെന്ന് കസ്റ്റംസിന് നൽകിയ മൊഴി പ്രകാരം ശിവശങ്കർ പറയുന്നു. പിന്നീട് ഈ ബാഗ് കോൺസുൽ ജനറലിന്റെ സഹായത്തോടെ യുഎഇയിൽ എത്തിച്ചുവെന്നും ശിവശങ്കർ മൊഴി നൽകി.

2016-ലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ യുഎഇ സന്ദർശനം നടന്നത്. ഈ സന്ദർശനത്തിനിടെ കറൻസി കടത്തിയിരുന്നുവെന്നും അതിലൊരു ബാഗ് കേരളത്തിൽ മറന്നുവെച്ചുവെന്നുമാണ് സ്വപ്‌നയുടെ മൊഴി. കോടതിക്ക് മുമ്പിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലും ഉൾപ്പെടെ സ്വപ്‌ന ഈ വെളിപ്പെടുത്തലാണ് നടത്തിയത്. എന്നാൽ ഇന്നലെ സഭ ചേർന്നപ്പോൾ സ്വപ്‌നയുടെ മൊഴിയെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. ഇപ്പോൾ ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴിപ്പകർപ്പ് പുറത്തുവന്നതോടെ മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്നാണ് സൂചിപ്പിക്കുന്നത്.

Tags: UAEPinarayi VijayanM Sivasankar
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies