ഹൈദ്രാബാദ്: രാജ്യത്തെ ഏറ്റവും വിശാലമായതും നൂതന സംവിധാനങ്ങളുമടങ്ങുന്ന ടെക്‌നോളജി ഹബ്ബ് പുതുമോടിയോടെ ഇന്ന് സമർപ്പിക്കുന്നു. തെലങ്കാനയിലെ ഹൈദ്രാ ബാദിലെ ടി-ഹബ്ബിന്റെ വിപൂലീകരിച്ച കെട്ടിടമാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവാണ് ഇന്ന് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഇന്ത്യയിലെ വിവരസാങ്കേതിക മേഖലയിലെ വമ്പന്മാ രായ 25 യൂണികോൺ കമ്പനികളും 30 മറ്റ് വ്യവസായ ശാലകളുടെ പ്രമുഖരും ഉദ്ഘാടന ചടങ്ങിനെത്തുന്നു എന്നത് തന്നെ ടി-ഹബ്ബിന് ലഭിച്ചിരിക്കുന്ന സ്വീകാര്യതയുടെ ഉദാഹരണ മാണെന്ന് തെലങ്കാന വിവരസാങ്കേതിക വകുപ്പ് അറിയിച്ചു.
രാജ്യത്തെ ഐടി മേഖലയിൽ നിലവിലുള്ള വ്യവസായ ഹബ്ബുകളിലെ ഏറ്റവും വിശാലമായ കെട്ടിട സമുച്ചയമാണ് പണിതിരിക്കുന്നത്. കാന്റീലിവർ സംവിധാനത്തിൽ ഉയർന്നിരിക്കുന്ന കെട്ടിടം 400 കോടി രൂപ ചിലവിലാണ് പൂർത്തിയായത്. 10 നിലയിൽ പണിതിരിക്കുന്ന ഹബ്ബിന് 3,70,000 ചതുരശ്ര അടിയാണ് സൗകര്യമുള്ളത്. 2000 സ്റ്റാർട്ടപ്പുകൾക്കാണ് ഇടം ലഭിക്കുന്നത്.
2015ൽ സ്റ്റാർട്ടപ്പുകളെ വളർത്താനായി സ്ഥാപിതമായ ടി-ഹബ്ബിലൂടെ ഇതുവരെ 1100 സ്റ്റാർട്ട പ്പുകളാണ് ഉയർന്നുവന്നത്. പതിനായിരം കോടിയുടെ മൂലധന നിക്ഷേപമാണ് സമാഹരി ച്ചിട്ടുള്ളത്. നിലവിൽ മൂന്ന് കമ്പനികൾ യൂണികോൺ നിലവാരം കൈവരിച്ചുകഴിഞ്ഞു. എട്ടെണ്ണം സമീപഭാവിയിൽ യൂണികോൺ നിലവാരത്തിലേയ്‌ക്ക് എത്തുമെന്നും വ്യവസായ വകുപ്പ് അറിയിച്ചു.
ടി-ഹബ്ബിനെ ലോകോത്തര നിലവാരത്തിലേയ്‌ക്ക് ഉയർത്താനാണ് ശ്രമമെന്നും മികച്ച അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ വന്നതോടെ ഇന്ത്യ ഐടി മേഖലയിൽ ലോകത്തെ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്നും ടി-ഹബ്ബ് അധികൃതർ അറിയിച്ചു.
Comments