രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പത്രികാ സമർപ്പണത്തിൽ യശ്വന്ത് സിൻഹയ്ക്ക് ഒപ്പം നിൽക്കാതെ അഞ്ച് പ്രതിപക്ഷ പാർട്ടികൾ; ഐക്യം തുടക്കത്തിലേ പാളി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്: പത്രികാ സമർപ്പണത്തിൽ യശ്വന്ത് സിൻഹയ്‌ക്ക് ഒപ്പം നിൽക്കാതെ അഞ്ച് പ്രതിപക്ഷ പാർട്ടികൾ; ഐക്യം തുടക്കത്തിലേ പാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 02:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയെന്ന വാദം തുടക്കത്തിലേ പൊളിയുന്നു. ഇന്നലെ യശ്വന്ത് സിൻഹ നാമനിർദ്ദേശപത്രിക നൽകുന്ന ചടങ്ങിൽ നിന്നും പ്രതിപക്ഷ സഖ്യത്തിലെ അഞ്ച് പാർട്ടികൾ വിട്ടുനിന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വിട്ടുനിന്ന കക്ഷികൾ തങ്ങളുടെ അതൃപ്തി പറയാതെ പറഞ്ഞിരിക്കുകയാണെന്നാണ് അണിയറ സംസാരം.

കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും തൃണമൂൽ കോൺഗ്രസും പത്രികാ സമർപ്പണ ചടങ്ങിൽ കൂടെയുണ്ടായപ്പോൾ ആ സംയുക്ത സംഘത്തിലേയ്‌ക്ക് പ്രതിനിധികളെ അയയ്‌ക്കാതെയാണ് പാർട്ടികൾ മാറിനിന്നത്. എഐഎംഐഎം, ജാർഖണ്ഡ് മുക്തിമോർച്ച, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, ആം ആദ്മി പാർട്ടി, ശിരോമണി അകാലി ദൾ എന്നിവരാണ് വിട്ടുനിന്നത്. പ്രതിപക്ഷ സഖ്യത്തിലുളള ബിജു ജനതാദളും വൈഎസ്ആർ കോൺഗ്രസും ബിഎസ്പിയും നേരത്തെ എൻഡിഎ സ്ഥാനാർത്ഥിയായ മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഒഡീഷയുടെ അഭിമാനവും അനുഗ്രഹവുമാണ് ദ്രൗപതി മുർമുവിന്റെ രാഷ്‌ട്രപതി പദവിയെന്ന് തുടക്കത്തിലേ ബിജു ജനതാദൾ നേതാവും മുഖ്യമന്ത്രിയുമായ നവീൻ പട്നായ്ക് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം യശ്വന്ത് സിൻഹയെ പരിഗണിച്ചപ്പോൾ തന്നോട് ആലോചിച്ചില്ലെന്ന് കഴിഞ്ഞയാഴ്ച തന്നെ മായാവതിയും വിയോജിപ്പ് പരസ്യമാക്കിയിരുന്നു. ഒവൈസിയുടേയും അകാലി ദളിന്റേയും പിഡിപിയുടേയും നിലപാട് അവർക്ക് അവരുടേതായ പരിമിതികളുണ്ടെന്നതാണ്.

ഏറ്റവും വലിയ അടിയായത് ജാർഖണ്ഡ് മുക്തിമോർച്ചയും ആം ആദ്മിയും വിട്ടുനിന്നതാണ്. ഏതായാലും 84 വയസ്സുള്ള യശ്വന്ത് സിൻഹ ബിജെപി വിരോധത്താൽ തൃണമൂലിലേക്ക് പോയ നേതാവായിരുന്നിട്ടും പ്രതിപക്ഷത്തിന്റെ പൊതുഐക്യം നേടാൻ സാധിച്ചില്ലെന്നത് തുടക്കത്തിലെ ഏറ്റ കനത്ത പ്രഹരമായിരിക്കുകയാണ്. പ്രതിപക്ഷ സ്ഥാനാർത്ഥിയെ അവതരിപ്പിക്കുന്നതിന് ചരട് വലിച്ച മമതയോടുളള നീരസവും ഈ വിട്ടുനിൽക്കലിന് പിന്നിലുണ്ട്.

Tags: Presidential Election
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies