ഗോധ്രാനന്തര കലാപം: സോണിയയുടെയും അഹമ്മദ് പട്ടേലിന്റെയും ഇടപെടലിന് തെളിവുകൾ; പുറത്തുവിട്ടത് ടീസ്ത സെതൽവാദിന്റെ മുൻ സഹായി റയിസ് ഖാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോധ്രാനന്തര കലാപം: സോണിയയുടെയും അഹമ്മദ് പട്ടേലിന്റെയും ഇടപെടലിന് തെളിവുകൾ; പുറത്തുവിട്ടത് ടീസ്ത സെതൽവാദിന്റെ മുൻ സഹായി റയിസ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 03:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗോധ്രാനന്തര കലാപത്തിന് ശേഷം ടീസ്ത സെതൽവാദിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ ചരടുവലിയ്‌ക്കൊത്തെന്ന് വെളിപ്പെടുത്തി മാദ്ധ്യമ പ്രവർത്തകയുടെ മുൻ സഹായി റയിസ് ഖാൻ പഠാൻ. ഇതിനായി ടീസ്തയ്‌ക്ക് സാമ്പത്തിക സഹായം ലഭിച്ചെന്നും റയിസ് ഖാൻ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച ചർച്ചയിൽ ആയിരുന്നു റയിസിന്റെ നിർണായക വെളിപ്പെടുത്തൽ.

ഗോധ്രാനന്തര കലാപം രാഷ്‌ട്രീയമായി മുതലെടുക്കുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. ടീസ്തയുടെയും കോൺഗ്രസിന്റെയും ഒരേയൊരു ലക്ഷ്യം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി മാത്രമായിരുന്നു. കോൺഗ്രസിന്റെ ഉന്നത നേതാക്കളായ അഹമ്മദ് പട്ടേൽ, സോണിയ ഗാന്ധി എന്നിവരുൾപ്പെടെ മോദിയ്‌ക്കെതിരായ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നുവെന്നും റയിസ് ഖാൻ വെളിപ്പെടുത്തി.

ഗോധ്രാനന്തര കലാപത്തിന് ശേഷം അഹമ്മദാബാദിലെ സർക്യൂട്ട് ഹൗസിൽ അഹമ്മദ് പട്ടേലുമായി താനും, ടീസ്തയും കൂടിക്കാഴ്ച നടത്തി. ചർച്ചയ്‌ക്കിടെ തയ്യാറാക്കിയ പദ്ധതികൾ നടപ്പിലാക്കാനുള്ള പണം തന്റെ പക്കലില്ലെന്ന് ടീസ്ത അഹമ്മദ് പട്ടേലിനോട് പറഞ്ഞു. ഉടനെ അഹമ്മദ് പട്ടേൽ അന്നത്തെ ഹോട്ടൽ അസോസിയേഷൻ ചെയർമാൻ ആയിരുന്ന നരേന്ദ്ര ബ്രഹംഭട്ടിനെ വിളിക്കുകയും, ആവശ്യമുള്ള പണം ടീസ്തയ്‌ക്ക് നൽകാൻ ആവശ്യപ്പെടുകയും ചെയ്‌തെന്നും റയിസ് വ്യക്തമാക്കി.

അപ്പോൾ തന്നെ അഹമ്മദ് പട്ടേൽ ടീസ്തയ്‌ക്ക് 5 ലക്ഷം രൂപ നൽകി. കോൺഗ്രസ് പാർട്ടിയുടെ എല്ലാ പിന്തുണയും മോദിയ്‌ക്കെതിരായ പോരാട്ടത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം ടീസ്തയ്‌ക്ക് ഉറപ്പ് നൽകിയിരുന്നു. പിന്നീട് അങ്ങോട്ട് ടീസ്തയുടെ നീക്കങ്ങൾ എല്ലാം കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശത്തിന് അനുസരിച്ചായിരുന്നു.

കേസുമായി ബന്ധപ്പെട്ട് സാക്ഷികൾ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ എല്ലാം കൃത്രിമമായി ഉണ്ടാക്കിയത് ആയിരുന്നു. സാക്ഷികൾക്ക് പോലും സത്യവാങ്മൂലത്തിൽ എന്താണുള്ളതെന്ന് അറിയില്ല. ഇത് തയ്യാറാക്കുന്നതിന് മുൻപ് ടീസ്ത ആരോടും ഒന്നും ചോദിച്ചിരുന്നില്ലെന്നും റയിസ് ഖാൻ വ്യക്തമാക്കി.

കേസിലെ പ്രധാന സാക്ഷിയായ മദീന പഠാൻ നരോദയിലെ ഭർത്താവിന്റെ വീട്ടിൽവെച്ച് അക്രമികളാൽ ക്രൂരമായി പീഡിപ്പിക്കുകയും, അക്രമികളുടെ കുത്തേറ്റ് മദീനയ്‌ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതിയിൽ നൽകിയ സത്യവാങ്മൂലം ഇങ്ങനെയല്ല. സത്യവാങ്മൂലം ഇംഗ്ലീഷിലായതിനാൽ ആർക്കും ഇതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ലായിരുന്നു. അതുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘത്തോട് മദീന സത്യം പറഞ്ഞത്. എന്നാൽ സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് ഇവർ കള്ളം പറയുകയാണെന്നായിരുന്നു ടീസ്ത പറഞ്ഞത്.

ഒരിക്കൽ കേസിലെ എല്ലാ സാക്ഷികളെയും ടീസ്തയുടെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയി. പാർലമെന്റ് സ്ട്രീറ്റിലെ വിതാൽ ഭായി പട്ടേൽ ഹൗസിൽ ആയിരുന്നു ഇവർക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. ഇവിടെ ഇവരെ സോണിയ ഗാന്ധിയും, അഹമ്മദ് പട്ടേലും എത്തിയെന്നും റയിസ് വെളിപ്പെടുത്തി.

Tags: CongressriotTeesta Setalvad
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies