ന്യൂഡല്‍ഹി: ഏഴ് യാത്രക്കാരും രണ്ട് പൈലറ്റും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അറേബ്യന്‍ കടലില്‍ പതിച്ചു. മുംബൈ ഹൈയിലെ സാഗര്‍ കിരണ്‍ റിഗ്ഗിലെ ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ( ഒഎന്‍ജിസി) ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഒന്‍പത് പേരെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്ത് എത്തിച്ചു.മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് സംഭവം ഉണ്ടായത്. ലാന്‍ഡിംഗ് സോണില്‍ നിന്നും 1.5 കിലോമീറ്ററിന് ദൂരത്തിലാണ് ഹെലിക്കോപ്റ്റര്‍ കടലില്‍ പതിച്ചതെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അപകടം നടന്ന ഉടനെ തന്നെ രക്ഷാപ്രവര്‍ത്തകരുടെ ബോട്ടില്‍ ഒരാളെ രക്ഷിച്ചു. മുംബൈ മാരിടൈം റെസ്‌ക്യൂ കോ ഓര്‍ഡിനേഷന്‍ സെന്ററിന്റെ (എംആര്‍സിസി) തുറമുഖ കപ്പലായ മല്‍വിയ-16 അഞ്ച് പേരെ രക്ഷിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും മുംബൈയില്‍ നിന്നുള്ള കപ്പലുകളും അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
അടിയന്തിരമായി ഹെലികോപ്റ്റര്‍ ഇറക്കേണ്ട സാഹചര്യം വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം വിവരങ്ങള്‍ പുറത്തുവിടുമെന്ന് അധികാരികള്‍ വ്യക്തമാക്കി.
Comments