എറണാകുളം: ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ വീണ്ടും കോടതിയിൽ. മൊഴിയുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ആണ് ഇക്കുറി സമീപിച്ചിരിക്കുന്നത്. രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് നേരത്തെ സരിത സമർപ്പിച്ച ഹർജി എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.
തന്നെക്കുറിച്ചുള്ള പരാമർശങ്ങൾ രഹസ്യമൊഴിയിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ രഹസ്യമൊഴി പൊതുരേഖയാക്കാൻ സാധിക്കില്ലെന്നായിരുന്നു ഹർജി പരിഗണിച്ച കോടതിയുടെ നിരീക്ഷണം. ഹർജിയിൽ എതിർ കക്ഷികളുടെ നിലപാടും കോടതി തേടിയിട്ടുണ്ട്. ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
രഹസ്യമൊഴി പൊതുരേഖയല്ലെന്ന് വ്യക്തമാക്കിയായിരുന്നു കീഴ്ക്കോടതിയും ഹർജി തള്ളിയത്.
Comments