സുപ്രീം കോടതിയിൽ ഉദ്ധവിന് തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ, അഗാഡി സർക്കാർ പതനത്തിലേക്ക്‌
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുപ്രീം കോടതിയിൽ ഉദ്ധവിന് തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ, അഗാഡി സർക്കാർ പതനത്തിലേക്ക്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 09:33 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ നാടകങ്ങൾ അവസാനത്തിലേക്ക്. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. വിശ്വാസ വോട്ടിന് സ്റ്റേ വേണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഗവർണറുടെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.

വിശ്വാസ വോട്ടെടുപ്പ് നാളെ നടത്താൻ വിസമ്മതിച്ച ശിവസേന, ഇത് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെയ്‌ക്കണമെന്നാണ് ആവശ്യപ്പെട്ടത്. വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യം ഗവർണർക്ക് മുന്നിൽ നിൽക്കുമ്പോൾ എങ്ങനെയാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുക എന്ന് ഉദ്ധവ് സർക്കാർ ആരോപിച്ചു. എന്നാൽ എംഎൽഎ മാരെ അയോഗ്യരാക്കുന്നതും വിശ്വാസ വോട്ടെടുപ്പും തമ്മിൽ എന്താണ് ബന്ധം എന്നാണ് കോടതി ചോദിച്ചത്. തുടർന്നാണ് സുപ്രീം കോടതി വിധി.

അതേസമയം ജയിലിലുളള നവാബ് മാലിക്, അനിൽ ദേശ്മുഖ് എന്നീ എൻസിപി മന്ത്രിമാർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ സുപ്രീം കോടതി അനുമതി നൽകി.

മഹാരാഷ്‌ട്ര നിയമസഭയിൽ കേവല ഭൂരിപക്ഷം 143 ആണ്. നിലവിൽ 114 പേരുടെ പിന്തുണ മാത്രമേ മഹാ വികാസ് അഗാഡിക്കുള്ളൂ. ശിവസേനയുടെ 16 പേർ മാത്രമാണ് ഇതിലുള്ളത്. എൻഡിഎയ്‌ക്ക് 162 പേരുടെ പിന്തുണയുണ്ട്. ബിജെപിയുടെ 106 വോട്ടുകളും, 39 വോട്ടുകളുമുണ്ട്.  ഏക്‌നാഥ് ഷിൻഡെയും മറ്റ് വിമത എംഎൽഎമാരും ഗുവാഹത്തിയിൽ നിന്നും ഗോവയിലേക്ക് പോയിട്ടുണ്ട്. നാളെ അവർ മുംബൈയിൽ എത്തും.

അതേസമയം വിശ്വാസ വോട്ടെടുപ്പ് നടക്കുമോ അതോ ഉദ്ധവ് താക്കറെ ഇന്ന് രാജി വെയ്‌ക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Tags: Uddhav ThackerayshivsenaEknath ShindeMAHAVIKAS AGADI
Share
Tweet
SendShare

More News from this section

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies