അച്ഛന് നിരന്തരമായി വധഭീഷണി സന്ദേശം ലഭിച്ചിരുന്നു; പരാതി നല്‍കിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല; രൂക്ഷവിമര്‍ശനവുമായി കനയ്യലാലിന്റെ മക്കള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അച്ഛന് നിരന്തരമായി വധഭീഷണി സന്ദേശം ലഭിച്ചിരുന്നു; പരാതി നല്‍കിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല; രൂക്ഷവിമര്‍ശനവുമായി കനയ്യലാലിന്റെ മക്കള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 07:13 am IST
Facebook
Twitter
WhatsAppTelegram

ഉദയ്പൂര്‍: തങ്ങളുടെ പിതാവിന് ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഉദയ്പൂരില്‍ കൊല്ലപ്പെട്ട കനയ്യലാലിന്റെ മക്കള്‍. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനയ്യലാലിന്റെ മക്കളായ യാഷും തരുണും ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ അച്ഛന് നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു ഇതിനെക്കുറിച്ച് പോലീസിലും പരാതി നല്‍കി. എന്നാല്‍ പരാതിയിന്മേല്‍ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു.

പോലീസ് കൃത്യമായി നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ തങ്ങളുടെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. സമൂഹമാദ്ധ്യമത്തില്‍ കമന്റ് ഇട്ടതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കിടയില്‍ അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷവും അദ്ദേഹത്തിന് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് നിരവധി തവണയാണ് പോലീസിനെ സമീപിച്ചത്. എന്നാല്‍ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. കൃത്യമായി നടപടി സ്വീകരിച്ചിരുന്നെങ്കില്‍ അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു.

ഭീഷണി സന്ദേശങ്ങള്‍ കാരണം പലപ്പോഴും കട അടച്ചിട്ടിരുന്നു. ഒരാള്‍ കടയില്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കനയ്യലാലിന്റെ മക്കള്‍ പറഞ്ഞു. തങ്ങള്‍ വിദ്യാര്‍ത്ഥികളാണ്. കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു അദ്ദേഹം. കുറ്റക്കാരായ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും യാഷും തരുണും ആവശ്യപ്പെട്ടു. നിലവില്‍ എന്‍ഐഎ പ്രതികള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്. കൊലപാതകം, അതിക്രമിച്ചു കയറല്‍, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

Tags: Udaipur
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies