മുംബൈ:മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏക്നാഥ് ഷിന്‍ഡെയ്ക്ക് അഭിനന്ദനം അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മികച്ച ഭരണത്തിലൂടെ വികസനമുന്നേറ്റം സൃഷ്ടിക്കാന്‍ മഹാരാഷ്ട്രയ്ക്കാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പത്തു ദിവസം നീണ്ട് നിന്ന രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ബിജെപി നേതാവ് ദേവന്ദ്ര ഫഡ്നാവിസാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
താഴെക്കിടയില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവാണ് ഷിന്‍ഡെയെന്നും രാഷ്ട്രീയ, നിയമനിര്‍മ്മാണ, ഭരണ രംഗത്ത് മികച്ച പരിജ്ഞാനം ഉള്ള വ്യക്തിയാണെന്നും മഹാരാഷ്ട്രയെ ഉയരങ്ങളില്‍ എത്തിക്കാന്‍ ഷിന്‍ഡെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ടിറ്ററില്‍ കുറിച്ചു.
Comments