പ്രായം ഒരു 60 കടക്കുമ്പോൾ തന്നെ ഇനി ഒന്നിനും വയ്യ, പ്രായം കുറേയായി എന്നെല്ലാം പറയുന്നവരാണ് നമ്മുടെ നാട്ടിൽ പലരും. എന്നാൽ പ്രായം എന്നത് വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് 73കാരിയായ ഓംവതി എന്ന മുത്തശ്ശി. കുതിച്ചൊഴുകുന്ന ഗംഗാനദിയിലേക്ക് യാതൊരുവിധ സുരക്ഷാ സംവിധാനവുമില്ലാതെ ചാടിയാണ് ഈ മുത്തശ്ശി എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നത്. 40 അടി ഉയരമുള്ള പാലത്തിൽ നിന്നാണ് മുത്തശ്ശി ചാടുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വൈറലാണ്.
ഹരിദ്വാറിലെ ഹർ കി പൗരിയിൽ വച്ചാണ് മുത്തശ്ശി ഈ അഭ്യാസം നടത്തിയത്. കുട്ടിക്കാലം മുതൽ നീന്തുന്നതിനാൽ പാലത്തിൽ നിന്ന് ചാടാൻ തനിക്ക് യാതൊരു ഭയവും ഉണ്ടായില്ലെന്നാണ് ഓംവതി പറയുന്നത്. കുളത്തിലും പുഴകളിലും പതിവായി നീന്തിയിരുന്നതിനാൽ പുഴയിൽ ചാടാൻ ഒരു പേടിയും ഉണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. ഛത്തീസ്ഗഢ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് ബസോയയും ട്വിറ്ററിൽ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
अम्मा की छलांग .. 😳😳
हरकी पैड़ी के पुल से गंगा नदी में छलांग लगाने वाली बुजुर्ग महिला बुजर्ग महिला पुल से गंगा में छलांग लगाकर आराम से तैरकर किनारे जाती हुई विडियो में दिख रही है। बुजुर्ग महिला की उम्र 70 साल के करीब की बताई जा रही है। 😳😳#haridwar pic.twitter.com/IY9bDp7DAb
— Ashok Basoya (@ashokbasoya) June 28, 2022
കുത്തൊഴുക്കുള്ള പുഴയിലേക്ക് മുത്തശ്ശി ചാടുന്നതും, നീന്തി കരയിലേക്ക് പോകുന്നതും വീഡിയോയിൽ കാണാം. അതേസമയം സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിലർ മുത്തശ്ശിയുടെ ധൈര്യത്തെ അഭിനന്ദിച്ചപ്പോൾ, മറ്റ് ചിലർ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് പങ്കുവച്ചത്. വെള്ളത്തിൽ ചാടുന്ന വീഡിയോ ഹിറ്റായതോടെ മുത്തശ്ശി നൃത്തം ചെയ്യുന്ന മറ്റൊരു വീഡിയോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
Comments