ന്യൂഡല്‍ഹി: സ്പൈസ്ജെറ്റ് വിമാനത്തിന്റെ ക്യാബിനില്‍ പുക കണ്ടതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി.ഡല്‍ഹിയില്‍ നിന്നും ജബല്‍പൂരിലേക്ക് പോവുകയായിരുന്ന വിമാനം 5,000 അടി പറന്നുയര്‍ന്ന ശേഷമാണ് പുക ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിച്ചതായി സ്പൈസ്ജെറ്റ് വക്താവ് അറിയിച്ചു. ക്യാബിനില്‍ പുക നിറഞ്ഞിരിക്കുന്നതിന്റെയും ആളുകളെ സുരക്ഷിതമായി താഴെ ഇറക്കിയതിന്റെയും ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
15 ദിവസത്തിനിടയില്‍ രണ്ടാമത്തെ അടിയന്തര ലാന്‍ഡിംഗ് ആണിത്. ജൂണ്‍ 19 ന് എന്ജിന് തീപ്പിടിച്ചതിനാല്‍ വിമാനം ഇറക്കിയിരുന്നു. പക്ഷി ഇടിച്ചാണ് തീപ്പിടുത്തം ഉണ്ടായത്. 185 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനം പാട്നയിലാണ് ഇറക്കിയത്. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു.
Comments