ചരിത്രത്തിന്റെ ഭാഗം, ക്യാമറകളിലെ താരം;അറിയാം ക്യാമറ ലോകത്തെ വിഐപിയെക്കുറിച്ച്
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചരിത്രത്തിന്റെ ഭാഗം, ക്യാമറകളിലെ താരം;അറിയാം ക്യാമറ ലോകത്തെ വിഐപിയെക്കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 05:31 pm IST
FacebookTwitterWhatsAppTelegram

ഓർമ്മകളെ മറ്റൊരിടത്തേക്ക് പകർത്തി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിലധികവും. അത് കൊണ്ട് ഇന്നൊരു കഥയാകാം. സാധാരണ കഥയല്ല. ഇതൊരു ക്യാമറാ കഥയാണ്. കഥയറിയും മുൻപേ ഒരു ചോദ്യമായാലോ? നമ്മുടെ സുന്ദര മുഹൂർത്തങ്ങളെ ഒപ്പിയെടുക്കുന്ന ക്യാമറകളിൽ ഏറ്റവും വിലയേറിയത് ഏതായിരിക്കും? പല ഉത്തരങ്ങളാണല്ലേ മനസിൽ തെളിയുന്നത്. ശരിയുത്തരമറിയാൻ ആരും ഗൂഗിളിൽ തിരയാൻ പോകണ്ട. ഇന്നത്തെ കഥ ലോകത്തിലെ ഏറ്റവും വിലയേറിയ ആ ക്യാമറയെ കുറിച്ചാണ്.

അടുത്തിടെ നടന്ന ‘ലൈറ്റ്സ് ഫോട്ടോഗ്രാഫികാ’ ലേലത്തിൽ ഒരു ക്യാമറ ലേലത്തിൽ വച്ചു ആ ക്യാമറയ്‌ക്ക് എല്ലവരും പ്രതീക്ഷിച്ചത് 22 മുതൽ 33 വരെ ലക്ഷം ഡോളർ ലഭിക്കുമെന്നായിരുന്നു. എന്നാൽ, ലൈക്ക 0-സീരീസ് നമ്പർ 105 ‘ഒസ്‌കർ ബർണാക്’ (Leica 0-Series ‘Oskar Barnack’) എന്ന ക്യാമറ വിറ്റു പോയത്
ആർക്കും വിശ്വസിക്കാൻ പറ്റാത്ത വിലയ്‌ക്കാണ്. എത്രയാണെന്നല്ലേ? ആരും ഞെട്ടണ്ട – 1.5 കോടി ഡോളറിനാണ് ലൈക്ക 0-സീരീസ് നമ്പർ 105 ‘ഒസ്‌കർ ബർണാക് ലേലത്തിൽ വിറ്റത്. ഇത്ര വില കിട്ടാൻ മാത്രം എന്താണ് ഈ ക്യാമറയുടെ പ്രത്യേകതകൾ എന്നല്ലേ?

ചരിത്രം ഉറങ്ങുന്ന ക്യാമറാ ബോഡിയാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. അതിന്റെ ഫീച്ചറുകൾക്കല്ല വില മറിച്ച് ക്യാമറകളുടെയും ഫോട്ടോഗ്രഫിയുടെയും ചരിത്രം വഴിതിരിച്ചുവിട്ടു എന്നതടക്കമുള്ള കാരണങ്ങളാണ് ലേലത്തിൽ ഈ ക്യാമറയ്‌ക്ക് ഇത്ര വില ലഭിക്കാൻ കാരണമായത്‌.

ചരിത്രം വഴിതിരിച്ചു വിട്ട ക്യാമറ എന്നൊക്കെ പറയുമ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാകും എന്താകും ആ ചരിത്രമെന്ന്

ഒസ്‌കർ ബാർണക്ക് എന്ന ലൈക്ക കമ്പനി ഉടമ എടുത്ത ഒരു തീരുമാനമാണ് ഫോട്ടോഗ്രഫിയുടെയും ക്യാമറാ നിർമാണത്തിന്റെയും ഗതി മാറ്റിയത് എന്നാണ് പറയപ്പെടുന്നത്. ഒസ്‌കർ തന്റെ ലൈക്ക-1 സീരീസ് നിർമ്മിക്കാൻ തീരുമാനിക്കുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ കൊണ്ടുനടക്കാനോ ട്രൈപ്പോഡില്ലാതെ ഫോട്ടോ എടുക്കാനോ എളുപ്പമല്ലാത്ത ക്യാമറകളുടേതായിരുന്നു. അങ്ങനെയിരിക്കെയാണ് സിനിമ ഷൂട്ട് ചെയ്യാൻ ഉപയോഗിക്കുന്ന 35 എംഎം ഫിലിം ഉപയോഗിച്ച്, വലുപ്പം കുറഞ്ഞ ഒരു ക്യാമറ നിർമ്മിക്കാൻ ഒസ്‌കർ തീരുമാനിക്കുന്നത്. പലരും ഓസ്‌ക്കറിനെ കളിയാക്കി ശരിക്കുള്ള ക്യാമറകൾക്കു പകരം ഒരു കളിപ്പാട്ടമാണ് നിങ്ങൾ നിർമ്മിക്കുന്നത് എന്നായിരുന്നു പലരും പരിഹസിച്ചത് എന്നാൽ അദ്ദേഹം തന്റെ ക്യാമറ നിർമ്മാണവുമായി മുന്നോട്ടുപോയി.

ഏകദേശം നൂറു വർഷം മുൻപ്, 1923 ൽ ആണ് ചരിത്രം വഴിതിരിച്ചുവിട്ട ആ ലൈക്ക 1 സീരീസ് ക്യാമറകൾ പുറത്തുവന്നത് എന്നാൽ അതിനു മുൻപ് ഒസ്‌കറിന്റെ കമ്പനി പരീക്ഷണാർഥം 23 ക്യാമറകൾ പുറത്തിറക്കിയിരുന്നു അവയ്‌ക്കാണ് ലൈക്ക 0-സീരീസ് ക്യാമറകൾ എന്ന പേരു ലഭിച്ചത്. ഇവയിൽ ഏകദേശം 12 എണ്ണം ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടാക്കാമെന്നു കരുതപ്പെടുന്നു. ഇപ്പോൾ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ക്യാമറ എന്ന വിശേഷണം കിട്ടിയ ലൈക്ക 0-സീരീസ് നമ്പർ 105 ‘ഒസ്‌കർ ബർണാക്’ മോഡലിന്റെ മുകളിൽ ഒസ്‌കർ ബാർണക് എന്ന പേര് കൊത്തിവച്ചിട്ടുണ്ട്.

1.5 കോടി ഡോളർ മുടക്കി ക്യാമറ ലേലത്തിൽ പിടിച്ചയാൾ താൻ വാങ്ങിയ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാനല്ല അത് ലേലത്തിൽപിടിച്ചത് മറിച്ച് ചരിത്രത്തിന്റെ ഭാഗമായ ക്യാമറ സ്വന്തമാക്കിവയ്‌ക്കാൻ മാത്രമാണ് . ഇതിനു മുൻപ് 2018 ൽ നടത്തിയ ലേലത്തിൽ വിറ്റു പോയ മറ്റൊരു ലൈക്ക 0-സീരീസ് ക്യാമറയ്‌ക്കു ലഭിച്ചത് 24 ലക്ഷം യൂറോയാണ് ആ റെക്കോർഡാണ് ലൈക്ക 0-സീരീസ് നമ്പർ 105 ‘ഒസ്‌കർ ബർണാക്’ഇപ്പോൾ തകർത്തിരിക്കുന്നത് അതേസമയം ലൈക്ക 0-സീരീസ് നമ്പർ 105 ‘ഒസ്‌കർ ബർണാക്’ മാത്രമല്ല ലേലത്തിന് എത്തിയ ക്യാമറ മറ്റ് 400 ക്യാമറകളും ‘ലൈറ്റ്സ് ഫോട്ടോഗ്രാഫികാ’ ലേലത്തിൽ ഉണ്ടായിരുന്നു.

Tags: Specialcamera
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies