സ്റ്റോക്ക് ഹോമിൽ അഭിനന്ദിക്കാനെത്തിയ മുതിർന്നയാളുടെ കാൽതൊട്ടുവന്ദിച്ച് നീരജ് ചോപ്ര; ട്രാക്കിന് പുറത്തും നീരജ് അഭിമാനമാണെന്ന് ഇന്ത്യക്കാർ; ഹൃദയം കീഴടക്കി ദൃശ്യങ്ങൾ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റോക്ക് ഹോമിൽ അഭിനന്ദിക്കാനെത്തിയ മുതിർന്നയാളുടെ കാൽതൊട്ടുവന്ദിച്ച് നീരജ് ചോപ്ര; ട്രാക്കിന് പുറത്തും നീരജ് അഭിമാനമാണെന്ന് ഇന്ത്യക്കാർ; ഹൃദയം കീഴടക്കി ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 10:26 pm IST
FacebookTwitterWhatsAppTelegram

ജാവലിൻ ത്രോ താരവും ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവുമായ നീരജ് ചോപ്ര കഴിഞ്ഞയിടയ്‌ക്കാണ് സ്വന്തം റെക്കോർഡ് തിരുത്തി രാജ്യത്തിന് വീണ്ടും അഭിമാനമായത്. സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിൽ നടന്ന ഡയമണ്ട് ലീഗിൽ മത്സരിക്കുന്നതിനിടെയായിരുന്നു നേരത്തെ രേഖപ്പെടുത്തിയ ദേശീയ റെക്കോർഡ് താരം തിരുത്തിയത്. 89.94 മീറ്ററിലേയ്‌ക്ക് ജാവലിൻ പായിച്ച നീരജ് ചോപ്ര മുൻ റെക്കോർഡ് തിരുത്തി വെള്ളിമെഡൽ നേടുകയും ചെയ്തു. ടോക്കിയോ ഒളിമ്പിക്‌സ് നേട്ടത്തിന് ശേഷം ഫിൻലാൻഡിൽ നടന്ന കുർതാനെ ഗെയിംസിലും നീരജ് സ്വർണ മെഡൽ കരസ്ഥമാക്കിയിരുന്നു.

മെഡൽ വേട്ട നടത്തി രാജ്യത്തിന്റെ യശസുയർത്തിയ നീരജ് ചോപ്ര ഇപ്പോഴിതാ വീണ്ടും ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. സ്‌റ്റോക്ക് ഹോമിൽ പ്രകടനം കാഴ്ചവെച്ച നീരജ് ചോപ്രയെ അഭിനന്ദിക്കാൻ ഒരു മുതിർന്നയാൾ എത്തുന്നതും അദ്ദേഹത്തിന്റെ കാൽതൊട്ടുവന്ദിക്കുന്ന നീരജ് ചോപ്രയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.

So down to earth this person @Neeraj_chopra1 ❣️Took blessing from an elderly fan. That speaks volumes. Love you ❤️ pic.twitter.com/jjo9OxHABt

— Your ❤️ (@ijnani) June 30, 2022

സ്‌റ്റോക്ക് ഹോമിൽ തന്നെ കാണാനെത്തിയ ആരാധകരോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നതും അവരുമായി ഇടപഴകുന്നതുമാണ് വീഡിയോയുടെ തുടക്കം. ഇതിനിടെയാണ് പ്രായമായ ഒരാൾ എത്തി നീരജിനെ അഭിനന്ദിക്കുന്നത്. ഏറെ തിരക്കിലായിരുന്നിട്ട് കൂടി അദ്ദേഹത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങുകയും അജ്ഞാതനായ വ്യക്തിയുടെ കാൽതൊട്ട് വന്ദിക്കുകയും നീരജ് ചെയ്യുന്നു. അൽപം നീങ്ങി താരത്തിന് പോകാനുള്ള വാഹനം കാത്തുനിൽക്കുന്നുണ്ടായിരുന്നതിനാൽ ആരാധകരോട് വളരെ പെട്ടെന്ന് യാത്ര പറഞ്ഞ് നീരജ് മടങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.

ട്വിറ്ററിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്. മത്സരിക്കുമ്പോൾ മാത്രമല്ല, ട്രാക്കിന് പുറത്തും നീരജ് അഭിമാനമാകുന്നുവെന്നാണ് ആരാധകരുടെ പ്രതികരണം. ജൂൺ 30-നായിരുന്നു സ്റ്റോക്ക്‌ഹോം ഗെയിംസിൽ നീരജ് വെള്ളിമെഡൽ നേടിയത്. ഒരു മാസത്തിനിടെ അന്താരാഷ്‌ട്ര വേദികളിൽ മൂന്നാം മെഡലാണ് നീരജ് സ്വന്തമാക്കിയത്.

 

Tags: Viral VideoNEERAJ CHOPRA
ShareTweetSendShare

More News from this section

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘കറാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

Latest News

അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ

വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies