തെലങ്കാനയുടെ രൂപീകരണം ബിജെപിയുടെ പോരാട്ടത്തിന്റെ ഫലം; ഇന്ന് അഴിമതിയുടെ പ്രതീകമായി തെലങ്കാന മാറിയെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ - Piyush Goyal slams KCR
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെലങ്കാനയുടെ രൂപീകരണം ബിജെപിയുടെ പോരാട്ടത്തിന്റെ ഫലം; ഇന്ന് അഴിമതിയുടെ പ്രതീകമായി തെലങ്കാന മാറിയെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ – Piyush Goyal slams KCR

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 06:04 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. തെലങ്കാന സർക്കാർ അഴിമതിയുടെ പ്രതീകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ സംഘടിപ്പിച്ച ബിജെപിയുടെ ദ്വിദിന ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

സർക്കാരിന്റെ പല പ്രധാന ചുമതലകളും വഹിക്കുന്നത് ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. അതുകൊണ്ടാണ് തെലങ്കാനയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നത്. മകൻ കെടിആറിനെയും മറ്റ് കുടുംബാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി കെസിആറിന്റെ ജോലി. തെലങ്കാന സർക്കാരിൽ മന്ത്രി പദത്തിൽ തുടരുന്ന വ്യക്തിയാണ് പീയൂഷ് ഗോയൽ പരാമർശിച്ച മുഖ്യമന്ത്രിയുടെ മകനായ കെടിആർ.

ബിജെപിയുടെ വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് തെലങ്കാനയെന്ന സംസ്ഥാനം രൂപീകൃതമായത്. ലക്ഷക്കണക്കിനാളുകൾ ഈ പോരാട്ടത്തിന്റെ ഭാഗമായി. രാജ്യത്ത് ഒന്നാം നമ്പർ സംസ്ഥാനമായി തെലങ്കാന മാറുമെന്ന പ്രതീക്ഷയിലായിരുന്നു ആ പോരാട്ടമെങ്കിലും ടിആർഎസ് സർക്കാർ എല്ലാ പ്രതീക്ഷകളും തച്ചുടച്ചുവെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

നേരത്തെ തെലങ്കാനയിലെ എയർപോർട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ കെസിആർ എത്താതിരുന്ന സംഭവത്തിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രധാനമന്ത്രി എയർപോർട്ടിലെത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു രാഷ്‌ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെത്തിയത്. കെസിആർ സ്വീകരിക്കാനും എത്തിയിരുന്നു. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് വന്നിറങ്ങിയിട്ടും സ്വീകരിക്കാൻ എത്താതിരുന്നത് കെസിആറിന്റെ ടിആർഎസ് പാർട്ടിയുടെ രാഷ്‌ട്രീയം ‘സർക്കസ്’ ആയതുകൊണ്ടാണെന്നും എന്നാൽ ബിജെപി പ്രവർത്തകന്റെ രാഷ്‌ട്രീയം ദേശത്തെ കെട്ടിപ്പടുക്കുകയാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു.

Tags: PIYUSH GOYALkcrtelangana
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies