എറണാകുളം: യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് ചെയ്യപ്പെടാനുള്ള സാഹചര്യമുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സൂരജ് ഹൈക്കോടതിയെ സമീപിച്ചത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയാണ് സൂരജിനെതിരെയും പരാതി നൽകിയത്.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ക്രൈം നന്ദകുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് അടിമാലി സ്വദേശിനിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ചത്. തുടർന്ന് പരാതിയുമായി എറണാകുളം സൗത്ത് പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ പോലീസ് ഇന്നലെയാണ് കേസ് എടുത്തത്. ഇതിന് ശേഷം സൂരജ് ഒളിവിലാണ്.
സ്ത്രീത്വത്തെ അപമാനിച്ചതിനാണ് സൂരജിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇതിന് പുറമേ പട്ടിക ജാതി – പട്ടിക വർഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
Comments