എറണാകുളം: മരടിൽ സ്കൂൾ ബസിന് മുകളിൽ വൈദ്യുതി പോസ്റ്റ് പൊട്ടി വീണു. എസ്ഡികെവൈ ഗുരുകുല വിദ്യാലയയുടെ സ്കൂൾ ബസിന് മുകളിലാണ് പോസ്റ്റ് വീണത്. സംഭവത്തിൽ ആളപായമില്ല.
രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു വൈദ്യുതി പോസ്റ്റ് പൊട്ടിവീണത്. സഞ്ചരിക്കുന്നതിനിടെ വാഹനം പോസ്റ്റിലെ കേബിളിനുളളിൽ കുടുങ്ങിയിരുന്നു. ഇവിടെ നിന്നും പുറത്തുകടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു പോസ്റ്റ് പൊട്ടിവീണത്.
എട്ട് കുട്ടികളാണ് സംഭവ സമയം ബസിൽ ഉണ്ടായിരുന്നത്. പോസ്റ്റിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
Comments