പടക്കമെറിഞ്ഞത് കൃത്യമായ ആസൂത്രണത്തോടെ നടന്ന ആക്രമണമെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം അപലപിക്കാൻ തയ്യാറായില്ല; പ്രതികളെ പിടികൂടും എന്നതിൽ ഒരു സംശയം വേണ്ടെന്നും പിണറായി-cm pinarayi vijayan's reply to adjournment motion
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പടക്കമെറിഞ്ഞത് കൃത്യമായ ആസൂത്രണത്തോടെ നടന്ന ആക്രമണമെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം അപലപിക്കാൻ തയ്യാറായില്ല; പ്രതികളെ പിടികൂടും എന്നതിൽ ഒരു സംശയം വേണ്ടെന്നും പിണറായി-cm pinarayi vijayan’s reply to adjournment motion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 03:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; എകെജി സെന്ററിൽ പടക്കമെറിഞ്ഞ സംഭവത്തിൽ ആരും അപലപിക്കാൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയ ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ ഈ കുറ്റപ്പെടുത്തൽ. ‘അക്രമം നടത്തിയത് ആരുമാകട്ടെ.ഇതുപോലൊരു സംഭവം നടന്നിട്ട് അതിനെ അപലപിക്കാൻ തയ്യാറാവണ്ടേ.അപലപിക്കാൻ തയ്യാറാകാത്ത മാനസികാവസ്ഥ എന്ത് കൊണ്ട് വരുന്നുവെന്ന് ‘ അദ്ദേഹം ചോദിച്ചു.

കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണമാണ് നടന്നത്. ആസൂത്രണം നടത്തിയ ആളുകളാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളെ പിടികൂടും എന്നതിൽ ഒരു സംശയവും വേണ്ട. ഏതെങ്കിലും ആളെ പിടികൂടുകയല്ല നയം കൃത്യമായ അന്വേഷണമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ബോംബിന്റെ രീതികളെക്കുറിച്ച് കെ സുധാകരനോട് ചോദിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

തെറ്റായ കാര്യങ്ങൾ സംഭവിക്കുമ്പോൾ തെറ്റിനെ ന്യായീകരിക്കുകയല്ല വേണ്ടത്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമം കാണിച്ചു. സാധാരണ നിലയ്‌ക്ക് തെറ്റായ കാര്യമാണ്. അത് രഹസ്യമായി പറയുകയല്ല ചെയ്തത്. സർക്കാർ അതിൽ നടപടികളെടുത്തു. സിപിഐഎം സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും തള്ളിപ്പറഞ്ഞു. സർക്കാരിന് വേണ്ടി ഞാനും തള്ളിപ്പറഞ്ഞു. ഇതാണ് ഞങ്ങൾ സ്വീകരിക്കുന്ന സമീപനം. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

എസ്ഡിപിഐ പ്രവർത്തകർ എകെജി സെന്റർ സന്ദർശിച്ച കാര്യവും അദ്ദേഹം നിഷേധിച്ചു. പാർട്ടി നേതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയപ്പോൾ എസ്ഡിപിഐയുമായി കൂടിക്കാഴ്ചയ്‌ക്ക് താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ മടങ്ങി. അഞ്ചുമിനിറ്റോളം എകെജി സെന്ററിനടുത്ത് നിന്ന് ഫോട്ടോ എടുത്താണ് മടങ്ങിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്ന് മാത്രമല്ല, ജീവിതത്തിൽ ശുദ്ധി പുലർത്തണം. ആ ശുദ്ധി പുലർത്തിയാൽ നിങ്ങൾക്ക് ആരുടേയും മുന്നിൽ തലകുനിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയുള്ള ഒരു കൂട്ടരുണ്ടോ എന്ന് സംശയിച്ച് ആളുകൾ വന്നാൽ ഇക്കാലത്തും അത്തരക്കാരുണ്ടെന്ന് തെളിയിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശുദ്ധി ജീവിതത്തിൽ പുലർത്താൻ ശ്രമിക്കണമെന്നും പൊതു പ്രവർത്തകർ താൽക്കാലിക ലാഭം മുന്നിൽ കണ്ട് തെറ്റായ കാര്യങ്ങളിലേക്ക് പോകാതിരിക്കണമെന്ന് മുഖ്യമന്ത്രി ഉപദേശിച്ചു.

അതേസമയം എ കെ ജി സെന്ററിനു നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്മേൽ നിയമ സഭയിൽ ചർച്ച അവസാനിച്ചു. പ്രമേയം ശബ്ദവോട്ടോടെ സഭ തള്ളി. പി സി വിഷ്ണുനാഥായിരുന്നു ചർച്ചക്ക് തുടക്കമിട്ടത്.ഭരണ-പ്രതിപക്ഷത്തു നിന്നായി 12 അംഗങ്ങളാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത്. 2 മണിക്കൂറാണ് ചർച്ച.

 

Tags: pinarai vijyanADJOURNMENT MOTION
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies