ലോകം ഇന്ത്യയുടെ കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റിനെ കുറിച്ച് ചർച്ച ചെയ്തപ്പോൾ ചിലർക്ക് എന്റെ ചിത്രത്തിനെ കുറിച്ചായിരുന്നു വേവലാതി: പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം ഇന്ത്യയുടെ കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റിനെ കുറിച്ച് ചർച്ച ചെയ്തപ്പോൾ ചിലർക്ക് എന്റെ ചിത്രത്തിനെ കുറിച്ചായിരുന്നു വേവലാതി: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 07:18 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിനെയും യുപിഐ പോലുള്ള സംരംഭങ്ങളെയും നിരന്തരം വിമർശിക്കുന്നവർക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ കുത്തിവെയ്പ്പ് നൽകിയ ഉടനെ പൗരന്മാർക്ക് എങ്ങനെ സർട്ടിഫിക്കറ്റ് നൽകാൻ ഇന്ത്യയ്‌ക്ക് സാധിച്ചെന്ന്  ലോകം ചർച്ച ചെയ്യുന്ന സമയത്ത്, ചില ആളുകൾക്ക് തന്റെ ഫോട്ടോ ഉൾപ്പെടുത്തിയത് എന്ത് കൊണ്ടാണെന്നതിലായിരുന്നു ശ്രദ്ധയെന്ന് പ്രധാനമന്ത്രി വിമർശിച്ചു.

ഇത്രയധികം പേർക്ക് വാക്‌സിനുകളുടെ ഓരോ ഡോസിന്റെയും രേഖകൾ വേഗത്തിൽ ലഭ്യമാക്കിയതിൽ ലോകം അത്ഭുതപ്പെടുന്നു.മറ്റിടങ്ങളിൽ വാക്‌സിൻ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. എന്നാൽ ഇന്ത്യയിൽ ഒരാൾക്ക് വാക്‌സിൻ ഡോസ് ലഭിച്ചു കഴിഞ്ഞാൽ അവർക്ക് ഉടനെ സർട്ടിഫിക്കറ്റ് ഡിജിറ്റലായി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ചിലർ എന്തിനാണ് ഈ സർട്ടിഫിക്കറ്റുകളിൽ മോദിയുടെ ഫോട്ടോ ഉണ്ടായിരുന്നുവെന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.

ഡിജിറ്റൽ ഇന്ത്യയിലൂടെ ഭാരതീയരുടെ ജീവിതം ലളിതമാവുക മാത്രമല്ല സുതാര്യത കൊണ്ടുവരാനും ഇടനിലക്കാരെ ഒഴിവാക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് വൻകിട കച്ചവടക്കാരും യാചകരും വരെ യുപിഐ ഉപയോഗിക്കുന്നുണ്ട്. മുൻപ് ഈ പദ്ധതി അവതരിപ്പിച്ചപ്പോൾ ഒരു മുൻ ധനമന്ത്രി ഇതുമായി ബദ്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ ഉന്നയിച്ചു. എന്നാൽ ഇതെല്ലാം തരണം ചെയ്ത് പദ്ധതി വിജയമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ വ്യക്തി നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. നിസ്സാര കാര്യത്തിനാണ് ഇദ്ദേഹം ഹർജിയുമായി എത്തിയതെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഹർജിക്കാരന് രാഷ്‌ട്രീയ ഉദ്ദേശമുണ്ടെന്നു സംശയിക്കുന്നതായും പ്രശസ്തിക്ക് വേണ്ടിയാണ് ഹർജി നൽകിയതെന്നും സംശയം ഉന്നയിച്ച കോടതി ഹർജി തള്ളുകയായിരുന്നു.

നമ്മുടെ പ്രധാനമന്ത്രിയുടെ ചിത്രമാണ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ ഉള്ളതെന്നും ഇതിൽ ലജ്ജിക്കാൻ എന്താണുള്ളത് എന്നുമായിരുന്നു കോടതിയുടെ ചോദ്യം. ഹർജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്നും രാജ്യത്തെ 100 കോടി ജനങ്ങൾക്കില്ലാത്ത എന്തു പ്രശ്‌നമാണ് ഹർജിക്കാരന് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു. നേതാക്കളുടെ പേരിൽ രാജ്യത്ത് സർവകലാശാലകളും മറ്റും ഉണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.

 

Tags: Narendra Modivaccination
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies