സ്റ്റാർട്ടപ്പ് റാങ്കിംഗ് 2021; തുടർച്ചയായി മൂന്നാം തവണയും മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി ഗുജറാത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റാർട്ടപ്പ് റാങ്കിംഗ് 2021; തുടർച്ചയായി മൂന്നാം തവണയും മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി ഗുജറാത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 10:17 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനായി മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്ന സംസ്ഥാനമായി ഗുജറാത്ത്. സംസ്ഥാന തലത്തിൽ നടത്തിയ സ്റ്റാർട്ടപ്പ് റാങ്കിംഗ് 2021 ലാണ് മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം ഗുജറാത്ത് കരസ്ഥമാക്കിയത്. തുടർച്ചയായി മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്തെ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്റ്റാർട്ടപ്പ് അന്തരീക്ഷം വിലയിരുത്തിയാണ് മികച്ച സംസ്ഥാനത്തെ തീരുമാനിച്ചത്.തിരഞ്ഞെടുപ്പിൽ ഗുജറാത്ത് മുന്നിൽ എത്തി. ഗുജറാത്ത് സ്റ്റാർട്ടപ്പ് സെല്ലിന്റെ നോഡൽ ഓഫീസറും ഇൻഡസ്ട്രീസ് കമ്മീഷണറുമായ ഡോ. രാഹുൽ ഗുപ്ത, വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എസ്‌ജെ ഹൈദർ എന്നിവർക്ക് പീയുഷ് ഗോയൽ പുരസ്‌കാരം കൈമാറി.

ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രഡും( ഡിപിഐഐടി) സ്റ്റാർട്ടപ്പ് ഇന്ത്യയും ചേർന്ന് നടത്തിയ റാങ്കിംഗിൽ സംരഭകത്തം, നിക്ഷേപ സഹായം, മാർഗദർശനം, അധികാരികളുടെ സഹകരണം, നൂതന ആശയങ്ങളുടെ പരിപോഷണം തുടങ്ങിയ 26 ഗുണങ്ങളാണ് വിലയിരുത്തിയത്.

സ്റ്റാർട്ടപ്പുകളിൽ 150 ൽ പരം സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം, 300 സ്വകാര്യ നിക്ഷേപകരുടെ പങ്കാളിത്തം,സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനായി സ്റ്റുഡൻഡ് ഇന്നവേഷൻ ഫണ്ട് തുടങ്ങിയ ഗുജറാത്തിന്റെ ആശയങ്ങളും പദ്ധതികളും കേന്ദ്രം എടുത്ത് പറഞ്ഞു. സ്റ്റാർട്ടപ്പുകളിലൂടെ സാമ്പത്തിക ഭദ്രത കൈവരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വ്യക്തമാക്കി. കഴിഞ്ഞ 5 വർഷങ്ങളിലായി സ്റ്റാർട്ടപ്പ് മേഖലയിൽ വൻ കുതിപ്പ് സംഭവിച്ചതായും സ്വാശ്രയശീലമുള്ള ഇന്ത്യ ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 14,200 ലധികം സ്റ്റാർട്ടപ്പുകളാണ് ഗുജറാത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2018 മുതലാണ് ഡിപിഐഐടി റാങ്കിംഗ് ആരംഭിച്ചത്. നൂതന ആശയങ്ങളെയും സംരംഭകരെയും പ്രോത്സാപ്പിക്കുകയാണ് ലക്ഷ്യം. 2016 ൽ പ്രധാനമന്ത്രിയാണ് സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചത്. നിലവിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമാണ്. 72,000 ത്തോളം സ്റ്റാർട്ടപ്പുകളും 100 ഓളം യൂണിക്കോണുകളും രാജ്യത്തുണ്ട്.

 

Tags: Gujaratstartup
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies