തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തൂങ്ങിമരിച്ചു. തമിഴ്നാട് സ്വദേശി ഗോപിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മോഷണക്കേസിൽ ആറ് മാസത്തെ ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ. അടുത്ത ബുധനാഴ് ശിക്ഷ പൂർത്തിയായി പുറത്തിറങ്ങാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്.
മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിയ്യൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി.
Comments