റെക്കോർഡിനായി എന്തിനും തയ്യാർ; ഗിന്നസ് റെക്കോർഡുകൾ വാരിക്കൂട്ടി ഡേവിഡ് റഷ്-Guinness World Records
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റെക്കോർഡിനായി എന്തിനും തയ്യാർ; ഗിന്നസ് റെക്കോർഡുകൾ വാരിക്കൂട്ടി ഡേവിഡ് റഷ്-Guinness World Records

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 12:26 pm IST
FacebookTwitterWhatsAppTelegram

അത്യപൂർവ്വമായ കഴിവുകൾ കൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്നവർക്കാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടമുള്ളത്. ഒരു തവണ ഇത് സ്വന്തമാക്കുക എന്നത് പലരുടെയും ചിരകാല അഭിലാഷമാണ്. എന്നാൽ ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കി റെക്കോർഡ് സൃഷ്ടിക്കുന്ന ഒരാൾ നമുക്കിടയിലിലുണ്ട്. അമേരിക്കയിലെ ഇദാഹോ സ്വദേശിയായ ഡേവിഡ് റഷ് ആണ് ഗിന്നസ് റെക്കോർഡുകൾ വാരിക്കൂട്ടി നമുക്ക് അത്ഭുതമാകുന്നത്.

ഗിത്താർ താടിയിൽ ബാലൻസ് ചെയ്ത് കിലോ മീറ്ററുകളോളം നടന്നാണ് ഡേവിഡ് റഷ് അവസാനമായി റെക്കോർഡ് സ്വന്തമാക്കിയത്. താടിയിൽ ഗിത്താറുമായി റഷ് അനായാസം നടന്ന് നീങ്ങിയതാകട്ടെ അഞ്ച് കിലോ മീറ്ററും 47 മീറ്ററും. കേവലം ഒരു മണിക്കൂറും ഏഴ് മിനിറ്റും എടുത്താണ് അദ്ദേഹം അഞ്ച് കിലോ മീറ്റർ ദൂരം സഞ്ചരിച്ചത്.

ഇതുവരെ 250 ഓളം ഗിന്നസ് റെക്കോർഡുകളാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ സ്വന്തം റെക്കോർഡുകൾ തന്നെ നിരവധി തവണ മറികടന്നിട്ടുമുണ്ട്. തലയിലും മുഖത്തുമായി സൈക്കിൾ ഉൾപ്പെടെ ബാലൻസ് ചെയ്താണ് അദ്ദേഹം ഭൂരിഭാഗം റെക്കോർഡുകളും സ്വന്തമാക്കിയിട്ടുള്ളത്.

സ്റ്റെം എജ്യുക്കേഷന്റെ പ്രമോട്ടറായ ഡേവിഡ് റഷ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കുന്നതിനായി എന്ത് സാഹസവും കാണിക്കുമെന്നതാണ് രസകരമായ വസ്തുത. ഇത്തരത്തിൽ ഒരോ ആഴ്ചയിലും വ്യത്യസ്ത റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കുന്നു. കഴിഞ്ഞ ആഴ്ച 59 മാർഷ്മല്ലോകൾ ഓരേ സമയം വായിൽ ഒതുക്കിയായിരുന്നു അദ്ദേഹം റെക്കോർഡിട്ടത്.

അതിന് മുൻപ് ചെയിൻസോ നെറ്റിയിൽ ബാലൻസ് ചെയ്തുകൊണ്ടിയിരുന്നു റഷ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. യഥാർത്ഥത്തിൽ സ്വന്തം റെക്കോർഡ്തന്നെ അദ്ദേഹം മറികടക്കുകയായിരുന്നു. 2017 ൽ ചെയിൻസോ നെറ്റിയിൽ ബാലൻസ് ചെയ്ത് നടന്നതിനായിരുന്നു അദ്ദേഹത്തിന് ആദ്യമായി ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചത്. അഞ്ച് മിനിറ്റും ഒരു സെക്കന്റുമായിരുന്നു അദ്ദേഹം ചെയിൻസോ ബാലൻസ് ചെയ്തത്. പിന്നീട് ആറ് മിനിറ്റും 48 സെക്കന്റും ചെയിൻസോ നെറ്റിയിൽ ബാലൻസ് ചെയ്ത് സ്വന്തം റൊക്കോർഡ് തന്നെ മറികടന്നു. 31 മിനിറ്റും 25 സെക്കന്റും ചെയിൻസോ നെറ്റിയിൽ ബാലൻസ് ചെയ്തായിരുന്നു മൂന്നാം വട്ടം അദ്ദേഹം റെക്കോർഡ് സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം അദ്ദേഹമെടുത്ത ഒരു സുപ്രധാന തീരുമാനമായിരുന്നു റെക്കോർഡ് വേട്ടയിൽ ഏറെ നിർണായകമായത്. ഇത് പ്രാവർത്തികമാക്കാൻ കഴിഞ്ഞു എന്നത് റഷിന് ഏറെ സന്തോഷവും ആത്മവിശ്വാസും നൽകുന്നു. 52 ആഴ്ചയിൽ 52 ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കുയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. ഇത് പ്രാവർത്തികമാക്കാൻ കഴിഞ്ഞ മാർച്ചിൽ അദ്ദേഹത്തിനായി. ഇതാണ് 250 എന്ന അക്കം മറികടക്കുന്നതിൽ നിർണായകമായതും.

റെക്കോർഡുകളുടെ നിറവിൽ നിൽക്കുമ്പോഴും ഇനിയും റെക്കോർഡുകൾ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് ഡേവിഡ് റഷ്. നാളെ ചിലപ്പോൾളൊരു ദിവസം ഒരു റെക്കോഡ് എന്നതായിരിക്കും റഷ് ലക്ഷ്യമിടുന്നത്. പരിശ്രമശാലിക്ക് കഴിയാത്തതെന്തുണ്ട്. നിത്യാഭ്യാസി ആനയെ എടുക്കുമെന്നാണല്ലോ പഴമൊഴി – വെബ്‌ഡെസ്‌ക് ജനംടിവി.കോം

Tags: Guinness World Records
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies