പകച്ചു നിന്നില്ല എടുത്ത് ചാടി; ജിജിമോളുടെ കരുതലിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് മൂന്ന് പേർ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പകച്ചു നിന്നില്ല എടുത്ത് ചാടി; ജിജിമോളുടെ കരുതലിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് മൂന്ന് പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 01:50 pm IST
FacebookTwitterWhatsAppTelegram

തിരുവല്ല: തോട്ടിലകപ്പെട്ട മൂന്ന് ജീവനുകൾക്ക് തുണയായി വീട്ടമ്മ.പെരിങ്ങര വേങ്ങൽ ചേന്നനാട്ടിൽ ഷാജിയുടെ ഭാര്യ ജിജിമോൾ എബ്രഹാം (45) ആണ് ആഴമുള്ള തോട്ടിലകപ്പെട്ട മൂന്ന് പേരെ രക്ഷിച്ചത്.

വേങ്ങൽ ചെമ്പരത്തിമൂട്ടിൽ വിനീത് കോട്ടേജിൽ വിനീത് വർഗീസ് (27), ഭാര്യ മെർലിൻ വർഗീസ് (25), വിനീതിന്റെ ബന്ധു സജിൻ സണ്ണി (28) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വിനീതിന്റെ വീട്ടിൽനിന്ന് ഒരുകിലോമീറ്ററോളം അകലെയുള്ള പഴഞ്ചോറ്റുവിരിപ്പിൽപടിക്കു സമീപം വേങ്ങൽ തോട്ടിലാണ് മൂവരും വീണത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

തോടിന് കുറുകെയുള്ള പാലത്തിന് നടുവിലെത്തിയപ്പോൾ തൂണുതകർന്ന് മൂവരും തോട്ടിൽ വീഴുകയായിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജിൽ കോഫിസ്റ്റാൾ നടത്തുന്ന ജിജിമോൾ ആ വഴി സ്‌കൂട്ടറിൽ പോകുമ്പോൾ സംഭവം കാണുകയും വണ്ടി നിർത്തി മറിച്ചൊന്നും ആലോചിക്കാതെ തോട്ടിലേക്ക് എടുത്ത് ചാടുകയുമായിരുന്നു.

ആദ്യം പാലത്തിന്റെ അവശേഷിച്ച ഭാഗത്ത് പിടിച്ച് നിൽക്കുന്ന വിനീതിനെ കരയ്‌ക്കടിപ്പിച്ചു. പിന്നീട് നീന്തലറിയാത്ത മെർലിനെയും ജോമോളേയും കരയിലെത്തിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാരും സഹായത്തിനെത്തി.ആർക്കും പരിക്കുകളില്ല.

Tags: viral
ShareTweetSendShare

More News from this section

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്;കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്ത് , പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു

സിജെപി കലാപം സിബിഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച് വീട്ടമ്മയുടെ മൃതദേഹം; ഭർത്താവ് പരിക്കേറ്റ് ആശുപത്രിയിൽ; ദുരൂഹത

പനമ്പള്ളി നഗറിലെ അനുമതിയില്ലാത്ത സിജെപി അനുകൂല സമരം ; റാപ്പർ വേടന്റെ മാനേജർ അടക്കമുള്ളവർക്കെതിരെ പൊതുവഴി തടഞ്ഞതിന് കേസ്

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; പ്രതികൾക്കെതിരായ നടപടി തുടരാമെന്ന് ഹൈക്കോടതി

കൊടുങ്ങല്ലൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം; കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു

Latest News

സിനിമ നിർമ്മിക്കാൻ പണം വാങ്ങി; വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയില്ല; തമിഴ് നടന് തടവുശിക്ഷ

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു; പുതിയ നോൺ-ഒഫിഷ്യോ അംഗങ്ങളെ നിയമിച്ചു

ശബരിമല തന്ത്രി നിയമനത്തിൽ അന്തിമതീരുമാനം ഉടൻ; ദേവപ്രശ്ന പരിഹാരപൂജകൾ നടത്തുമെന്ന് ദേവസ്വം ബോർഡ്

വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് സിജെപി

എട്ടാം വളവിൽ ചരക്കുലോറി തകരാറിലായി : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; കനത്ത മഴയിൽ നീണ്ട വാഹനനിര; ജാഗ്രതാ നിർദേശം

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട്ട് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കെ.വി. തോമസിന്റെ ഡൽഹി സേവനം; ഹോണറേറിയവും സ്റ്റാഫ് ശമ്പളവുമായി ചെലവ് ഒരു കോടി കവിഞ്ഞതായി വിവരാവകാശ രേഖ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രത്യേക അതിവേഗ കോടതി സ്ഥാപിച്ച് ഡൽഹി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies