ലണ്ടൻ: വിംബിൾഡൺ വനിതാ കിരീട പോരാട്ടം നാളെ. കസാഖിസ്ഥാന്റെ എലേന റിബാകിനയും ടുണീഷ്യുയുടെ ഓൻസ് ജാബ്യൂറുമാണ് ആദ്യ കിരീടത്തിനായി കളത്തിലിറങ്ങുന്നത്.
ആദ്യ സെമിയിൽ ഓൻസ് ജാബ്യൂർ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ജർമ്മൻ താരം താത്യാന മരിയയെ അട്ടിമറിച്ചത്.(സ്കോർ: 6-2, 3-6, 6-1) രണ്ടാം സെമിയിൽ വൻ അട്ടിമറിയാണ് കസാഖ് താരം നടത്തിയത്. മുൻ ലോക ഒന്നാം നമ്പർ റൊമാനിയയുടെ സിമോണ ഹാലെപ്പിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് റിബാക്കിന പരാജയപ്പെടുത്തിയത്. (സ്കോർ: 6-3,6-3).
കസാഖിസ്ഥാന്റെ ചരിത്രത്തിൽ ഒരു ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കുന്ന ആദ്യ താരമാണ് എലേന. ഇരുവരും പുതിയ താരങ്ങളായതിനാൽ ഇത്തവണ വിംബിൾഡണിന് പുതിയ അവകാശികളുണ്ടാകുമെന്ന് ഉറപ്പായി.
Comments