ക്വാലാലംപൂർ; മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ വനിതാ താരം പി.വി.സിന്ധു ക്വാർട്ടറിൽ പുറത്തായപ്പോൾ മലയാളി താരം എച്ച്.എസ്.പ്രണോയ് സെമിയിലേക്ക് കടന്നു.
ഒളിമ്പ്യൻ പി.വി.സിന്ധു 13-21,21-12, 12-21നാണ് തായ് സൂ യിംഗിനോട് അടിയവ് പറഞ്ഞത്. അതേ സമയം പ്രണോയ് ജപ്പാന്റെ കാന്താ സുനീയാമയെ 25-23, 22-20നാണ് ശക്തമായ പോരാട്ടത്തിനൊടുവിൽ കീഴടക്കിയത്.
ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാൾ, പി.കശ്യപ് എന്നിവർ ക്വാർട്ടറിലെത്തും മുന്നേ പുറത്തായിരുന്നു.
Comments