കോഴിക്കോട്: ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്കരിക്കുമെന്ന് സിഐടിയു. നാളെ കണ്ണൂരിലെത്തുന്ന മന്ത്രിയെ ബഹിഷ്കരിക്കുമെന്നാണ് തൊഴിലാളി യൂണിയൻ പറഞ്ഞിരിക്കുന്നത്. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിനാണ് ആന്റണി രാജു എത്തുന്നത്. കെഎസ്ആർടിസിയിലെ സിഐടിയു അംഗീകൃത യൂണിയനായ കെഎസ്ആർടിഇഎ സംഘടനായാണ് മന്ത്രിയെ ബഹിഷകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരണം, കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി എന്നി പ്രശ്നങ്ങളാണ് മന്ത്രിയ്ക്കെതിരെ പ്രതിഷേധത്തിന് തൊഴിലാളി യൂണിയൻ പ്രവർത്തകരെ നയിക്കുന്നത്. ബസുകളുടെ ബോർഡിൽ കരിങ്കൊടി കെട്ടി പ്രതിഷേധിക്കാനും തീരുമാനമുണ്ട്. പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തൊഴിലാളി സംഘടനകൾക്കെതിരായ മന്ത്രിയുടെ പ്രസ്താവനകൾ യൂണിയനുകളെ ചൊടിപ്പിച്ചിട്ടുണ്ട്.
Comments