ഗോതബായയുടെ ഔദ്യോഗിക വസതിയിൽ കളളപണമോ? പ്രതിഷേധക്കാർ വലിയ തുക കണ്ടെടുത്തതായി പ്രാദേശിക മാദ്ധ്യമങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗോതബായയുടെ ഔദ്യോഗിക വസതിയിൽ കളളപണമോ? പ്രതിഷേധക്കാർ വലിയ തുക കണ്ടെടുത്തതായി പ്രാദേശിക മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 01:17 pm IST
Facebook
Twitter
WhatsAppTelegram

ഒളിച്ചോടിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് വലിയൊരു തുക കണ്ടെടുത്തതായി റിപ്പോർട്ട്. പ്രാദേശിക മാദ്ധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശ്രീലങ്ക ആസ്ഥാനമായുള്ള ഡെയ്ലി മിററിന്റെ റിപ്പോർട്ട് പ്രകാരം കണ്ടെടുത്ത പണം സുരക്ഷാ വിഭാഗത്തിന് കൈമാറി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതുസംബന്ധിച്ച് നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന കറൻസി നോട്ടുകൾ എണ്ണുന്നത് ദൃശ്യങ്ങളിൽ കാണിക്കുന്നു. വസതിക്ക് പുറത്ത് നിന്നുള്ള നാടകീയ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നതിരുന്നു. വലിയ തോതിൽ പ്രകടനക്കാർ വളപ്പിലേക്ക് ഇരച്ചുകയറുന്നത് ആണ് ആദ്യ വന്ന ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

പ്രതിഷേധക്കാർ നീന്തൽക്കുളത്തിൽ മുങ്ങിക്കുളിക്കുന്നതും മറ്റുള്ളവർ ആർപ്പു വിളിക്കുന്നതും കാണാം. പ്രസിഡന്റ് രാജപക്സെയെ ഉടൻ പുറത്താക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധക്കാർ ഗോതബായക്കെതിരെ മുദ്രാവാക്യം മുഴക്കി. ചില പ്രതിഷേധക്കാർ സംഗീത ഉപകരണങ്ങൾ ആസ്വദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചു. വിക്രമസിംഗെയുടെ നാടകീയമായ രാജിക്ക് മണിക്കൂറുകൾക്ക് ശേഷം സൈനിക മേധാവി ശവേന്ദ്ര സിൽവ ക്രമസമാധാനം നിലനിലനിർത്തുന്നതിന് സായുധ സേനയെ പിന്തുണയ്‌ക്കണമെന്ന് പൗരന്മാരോട് അഭ്യർത്ഥിച്ചു. ലക്ഷക്കണക്കിന് പ്രതിഷേധക്കാർ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതി പിടിച്ചെടുക്കുകയും, കൊളംബോയിലുളള പ്രധാനമന്ത്രി വിക്രമസിംഗെയുടെ സ്വകാര്യ വസതി തീയിട്ട് നശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

പ്രതിഷേധക്കാരുടെ ആക്രമണ ഭീഷണിയെത്തുടർന്ന് പ്രധാനമന്ത്രിയും കുടുംബാംഗങ്ങളും ഇതിനകം വീട് ഒഴിഞ്ഞിരുന്നുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധത്തിനിടെ മുപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രസിഡന്റ് മറ്റൊരിടത്തേക്ക് പലായനം ചെയ്തുവെന്ന റിപ്പോർട്ടുകൾക്കിടയിൽ, രാജപക്സെ എവിടെയാണെന്ന് തനിക്ക് ഒരു വിവരവുമില്ലെന്ന് സർക്കാർ വക്താവ് മോഹന സമരനായകെ പറഞ്ഞു.

Tags: Gotabaya Rajapaksasrilanka crisisഗോതബയ രാജപക്സെ
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies