പനാജി: ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയെ പിന്തുണച്ചേക്കുമെന്ന് വിവരം. എംഎൽഎമാർ പാർട്ടി വിടുമെന്ന വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഗോവ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചർച്ച നടത്തുന്നു.രണ്ട് എംഎഎൽഎമാർക്കൊപ്പമെത്തിയാണ് പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിന് പിന്നാലെ കോൺഗ്രസ് വിളിച്ച വാർത്താ സമ്മേളനം മാറ്റി വെച്ചു.
നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടാനൊരുങ്ങുന്നത്. പ്രതിപക്ഷ നിരയിലുള്ള 11 എംഎൽഎമാരിൽ 10 പേരെങ്കിലും ബിജെപിയിലേക്ക് പോകുമെന്നാണ് വിവരം.
ഏഴ് കോൺഗ്രസ് എംഎൽഎമാർ പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു.ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎഎൽഎമാർ പാർട്ടി യോഗം ബഹിഷ്കരിച്ചത്. ഇതിന് പിന്നാലെ എംഎഎൽഎമാരെ മഡ്ഗാവിലെ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും ദിഗംബർ കാമത്ത് എത്തിയില്ല
നിലവിൽ 40 അംഗ നിയമസഭയിൽ ബിജെപിയ്ക്ക് 25 സീറ്റും കോൺഗ്രസ് സഖ്യത്തിന് 11 സീറ്റുമാണുള്ളത്.
Comments