റോപ്പ്‌വേകളുടെയും കേബിൾ കാറുകളുടെയും സുരക്ഷാ ഓഡിറ്റിന് ഒരുങ്ങി എൻഡിആർഎഫ്
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോപ്പ്‌വേകളുടെയും കേബിൾ കാറുകളുടെയും സുരക്ഷാ ഓഡിറ്റിന് ഒരുങ്ങി എൻഡിആർഎഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 11:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യവ്യാപക സുരക്ഷാ ഓഡിറ്റ് റോപ്പ്‌വേകളുടെയും കേബിൾ കാറുകളുടെയും സുരക്ഷാ ഓഡിറ്റിന് ഒരുങ്ങി ദേശീയ ദുരന്ത നിവാരണ സേന(എൻഡിആർഎഫ്). പാസഞ്ചർ കേബിൾ കാറുകളുടെയും റോപ്പ്‌വേ സംവിധാനങ്ങളുടെയും സുരക്ഷ വീഴ്ചകൾ കണ്ടെത്തി അപകട സമയത്ത് ഫലപ്രദമമായി രക്ഷാപ്രവർത്തനം നടത്തുകയാണ് ലക്ഷ്യം. ഇതിനായി ബ്ലൂപ്രിന്റ് തയ്യാറാക്കുകയും ചെയ്യും. യാത്രയ്‌ക്കിടെ കുടുങ്ങിപോകുന്നവരെ രക്ഷിക്കുന്നതിനായി രക്ഷാപ്രവർത്തകർക്ക് പരിശീലനവും നൽകും. ഇത്തരം കാറുകളിൽ അകപ്പെട്ടു പോകുന്നവരെ രക്ഷിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളായ പുള്ളികളും കാരാബൈനറുകളും മറ്റും വാങ്ങിക്കുമെന്നും എൻഡിആർഎഫ് അറിയിച്ചു.

ഝാർഖണ്ഡ്, ഹിമാചൽപ്രദേശ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ റോപ്പ് വേ അപകടങ്ങൾ നടന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് സേന ഒരുങ്ങുന്നത്. ഝാർഖണ്ഡിലെ ദിയോഗഢ് ജില്ലയിലെ ത്രികൂട് മലനിരകളിൽ 40 മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിനു ശേഷമാണ് 12 പേരെ രക്ഷിക്കാനായത്. സംഭവത്തിൽ 3 പേർ മരിച്ചിരുന്നു. ഇന്ത്യൻ എയർഫോഴ്‌സ്, എൻഡിആർഎഫ്, സൈന്യം, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്, പ്രദേശിക ഭരണകൂടം തുടങ്ങിയവർ ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ഹിമാചൽപ്രദേശിൽ സോളൻ ജില്ലയിൽ ആറു മണിക്കൂർ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് 11 പേരെ രക്ഷിച്ചത്.

രാജ്യത്തെ മുഴുവൻ റോപ്പ്‌വേകളുടെയും കേബിൾ കാറുകളുടെയും പ്രശ്‌നങ്ങൾ മനസിലാക്കി ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്താനാണ് ഇത്തരത്തിൽ ഓഡിറ്റിംഗ്. യാത്രക്കാരെയും വിനോദസഞ്ചാരികളെയും തീർത്ഥാടകരെയും ഗതാഗതത്തിന് ഉപയോഗിക്കുന്നതിനായി 50 ഓളം സംവിധാനങ്ങളാണ് ഇത്തരത്തിലുള്ളതെന്നും എൻഡിആർഎഫ് ജനറൽ ഡയറക്ടർ അതുൽ കർവാൾ അറിയിച്ചു.

16 എൻഡിആർഎഫ് ബറ്റാലിയനുകളിൽ നിന്നുള്ള പ്രത്യേക ഉദ്യോഗസ്ഥരുടെ സംഘം റോപ്പ്വേ സംവിധാനങ്ങൾ സന്ദർശിച്ച് സുരക്ഷാ പ്രവർത്തനങ്ങൾ വിശകലനം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്തിമ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും അറിയിച്ചു. ഓപ്പറേറ്റർമാർക്ക് പരിഹാര നടപടികൾ ശുപാർശ ചെയ്യും. സർവേയ്‌ക്ക് ശേഷം കൂടുതൽ പഠനങ്ങൾ ഉണ്ടാകുമെന്നും കർവാൾ പറഞ്ഞു.റോപ്വേ റെസ്‌ക്യൂ നടത്തുന്നത് രക്ഷാപ്രവർത്തകരെ പഠിപ്പിക്കുന്നതിനുള്ള പരിശീലനം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Tags: NDRFropewaycable car
Share
Tweet
SendShare

More News from this section

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

ചൈനീസ് പിടിയിലായ രഹസ്യാന്വേഷണ സംഘത്തെക്കുറിച്ച് വിവരമില്ല; ‘കരിയര്‍ അവസാനിച്ചെന്ന് കരുതി’: അജിത് ഡോവല്‍

Latest News

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

‘ഈ വിലാസം എന്റേത്’; ജിഎസ്ടി മൊഴിയില്‍ ആന്റോ അഗസ്റ്റിന്റെ വിലാസം, മദ്യം കണ്ടെത്തിയ വീടിനെച്ചൊല്ലി നിര്‍ണായക രേഖകള്‍

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies