ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമിട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. പുൽവാമ ജില്ലയിലെ വണ്ടക്‌പോറയിലാണ് സംഭവം. ഇവരിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കശ്മീർ പോലീസും സുരക്ഷാ സേനയും സിആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. തുടർന്ന് നടന്ന വെടിവെയ്പിലാണ് ഭീകരരെ വധിച്ചത്. ഇതിൽ കൈസർ കൊക്ക എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരു ഭീകരനെ തിരിച്ചറിയാനായിട്ടില്ല.
ഇവരിൽ നിന്നും ഒരു യുഎസ് നിർമ്മിത റൈഫിൾ (എം-4 കാർബൈൻ), ഒരു പിസ്റ്റൾ, മറ്റ് സ്‌ഫോടക വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. സ്ഥലത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Comments