ഉമേഷ് കോൽഹേ കൊലപാതകം; മതസ്പർദ്ധ വളർത്താൻ മൗലികവാദികൾ കരുതിക്കൂട്ടി ഗൂഢാലോചന നടത്തി; അന്താരാഷ്ട്ര ബന്ധത്തിലേക്ക് വിരൽ ചൂണ്ടി എൻ ഐ എ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉമേഷ് കോൽഹേ കൊലപാതകം; മതസ്പർദ്ധ വളർത്താൻ മൗലികവാദികൾ കരുതിക്കൂട്ടി ഗൂഢാലോചന നടത്തി; അന്താരാഷ്‌ട്ര ബന്ധത്തിലേക്ക് വിരൽ ചൂണ്ടി എൻ ഐ എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2022, 05:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉമേഷ് കോൽഹേയുടെ കൊലപാതകത്തിലൂടെ മതസ്പർദ്ധ വളർത്താൻ മൗലികവാദികൾ കരുതിക്കൂട്ടി ഗൂഢാലോചന നടത്തിയതായി എൻ ഐ എ. രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ വർഗീയ വിദ്വേഷം പടർത്തുക എന്നതായിരുന്നു കൊലയാളികളുടെ ലക്ഷ്യം. മതത്തിന്റെ പേരിൽ കലാപമുണ്ടാക്കി വർഗീയ വിഭജനം സൃഷ്ടിക്കാനും അക്രമികൾ ശ്രമിച്ചതായി എൻ ഐ എ, എഫ്. ഐ. ആറിൽ വ്യക്തമാക്കി.

രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ ഭീകരവാദത്തിലേക്ക് ആകർഷിക്കാൻ പ്രതികൾ പദ്ധതിയിട്ടു. ഇതിനായി പ്രതികൾക്ക് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചിരിക്കാം. കൃത്യത്തിന് പിന്നിൽ അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ സാദ്ധ്യതയും എൻ ഐ എ സംശയിക്കുന്നു.

നൂപുർ ശർമ്മയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ ജൂൺ 21ന് രാത്രിയിലാണ് മഹാരാഷ്‌ട്രയിലെ അമരാവതിയിൽ ഉമേഷ് കോൽഹേ എന്ന 54 വയസ്സുകാരനായ ഔഷധ വ്യാപാരിയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്. ജൂലൈ 2ന് എൻ ഐ എ കേസ് ഏറ്റെടുത്തു. യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേസിൽ പ്രതികളായ മുദാസിർ അഹമ്മദ്, ഷാരൂഖ് പഠാൻ, അബ്ദുൾ തൗഫീക്, ഷോയിബ് ഖാൻ, അതീബ് റഷീദ്, യൂസഫ് ഖാൻ ബഹദൂർ ഖാൻ, ഷാഹിം അഹമ്മദ് ഫിറോസ് അഹമ്മദ് എന്നിവരെ മഹാരാഷ്‌ട്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 13 ഇടങ്ങളിൽ പരിശോധന നടത്തിയ എൻ ഐ എ വിദ്വേഷ പ്രചാരണങ്ങൾ അടങ്ങിയ ലഘുലേഖകളും ഡിജിറ്റൽ രേഖകളും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

Tags: NIAReligious Fundamentalistsumesh kolhe
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies