ലക്നൗ : ഒന്നും രണ്ടും അല്ല ഒരു ഓട്ടോയിൽ തിങ്ങി ഞെരുങ്ങി യാത്ര ചെയ്തത് 27 പേരാണ്. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് ഈ വേറിട്ട സംഭവം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയോ
ഓട്ടോയുടെ മുന്നിലും പിന്നിലുമായാണ് 27 പേരെ കയറ്റിയത്. 27 യാത്രക്കാരിൽ ഭൂരിഭാഗവും കുട്ടികളാണ്. റോഡിൽ ഓട്ടോയ്ക്ക് കൈകാണിച്ച് നിർത്തിയ പോലീസ് പോലും വാഹനത്തിൽ നിന്നും ആളുകൾ ഇറങ്ങുന്നത് കണ്ട് അമ്പരന്ന് പോയി.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഓട്ടോ ഡ്രൈവറിൽനിന്ന് 11500 രൂപ പിഴയീടാക്കി. തുടർന്ന് വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
Comments