ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ ജൂലൈ 20 ന് തിരഞ്ഞെടുക്കും: സുതാര്യമായ ഭരണമാറ്റം ഉറപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ| Sri Lanka will elect new President On July 20
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ ജൂലൈ 20 ന് തിരഞ്ഞെടുക്കും: സുതാര്യമായ ഭരണമാറ്റം ഉറപ്പിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ| Sri Lanka will elect new President On July 20

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 11:30 am IST
Facebook
Twitter
WhatsAppTelegram

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും തുടർന്നുണ്ടായ ജനരോഷവും മൂലം രാജിവെച്ച ലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സയുടെ പകരക്കാരനെ ഈ മാസം 20 ന് തിരഞ്ഞെടുക്കും. പുതിയ സർക്കാർ രൂപീകരണം ചർച്ച ചെയ്യാൻ ചേർന്ന സർവ്വകക്ഷിയോഗത്തിലാണ് തീരുമാനം. സുതാര്യമായ ഭരണമാറ്റം ഉറപ്പിക്കണമെന്നും ഇതിനായി ചർച്ചകൾ നടത്തണമെന്നും ഐക്യരാഷ്‌ട്ര സഭ ആഹ്വാനം ചെയ്തു.

ശ്രീലങ്ക നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സുതാര്യമായ ഭരണമാറ്റം അനിവാര്യമാണെന്ന് യുഎൻ ചൂണ്ടിക്കാട്ടി. നിയമാനുസൃതമായ സർക്കാർ നിലവിൽ വരുന്നതോടെ രാജ്യം നേരിടുന്ന പ്രതിസന്ധിയിൽ പിന്തുണ തേടി അന്താരാഷ്‌ട്ര ഏജൻസികളുമായി അവർക്ക് ചർച്ച നടത്താനാകുമെന്നും യുഎൻ വിലയിരുത്തി.

ജൂലൈ 20 ന് പാർലമെന്റിൽ വോട്ടെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനാണ് നീക്കം. ഭരണഘടന അനുസരിച്ചായിരിക്കും ഇതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയെന്ന് സ്പീക്കർ മഹീന്ദ യപ്പ അബേവർദ്ധനെ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വെളളിയാഴ്ച പാർലമെന്റ് വിളിച്ച് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന കാര്യം ഔദ്യോഗികമായി അറിയിക്കും. ജൂലൈ 19 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള തീയതി. തുടർന്ന് 20 ന് വോട്ടെടുപ്പും നടക്കും.

മാസങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ ജനങ്ങൾ രോഷാകുലരായി ഔദ്യോഗിക വസതി കൈയ്യേറിയതിനെ തുടർന്നാണ് ഗോതബായ രജപക്‌സ അപ്രത്യക്ഷനായത്. പ്രധാനമന്ത്രി റനിൽ വിക്രമസിംഗയുടെ സ്വകാര്യ വസതി പ്രതിഷേധക്കാർ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും രാജിവെയ്‌ക്കുകയായിരുന്നു. ഇവർ എവിടെയാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. ഗോതബായ രാജ്യം വിട്ടതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ശ്രീലങ്കയിൽ തന്നെ ഉണ്ടെന്ന് സ്പീക്കർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതിനിടെ ഇടക്കാല പ്രസിഡന്റായി സജിത് പ്രേമദാസയെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എസ്‌ജെബി നാമനിർദ്ദേശം ചെയ്തു. പാർട്ടി സെക്രട്ടറി രഞ്ജിത് മധുമ ബണ്ഡാര നിർദ്ദേശിച്ച പേര് പാർട്ടി ചെയർമാൻ ഫീൽഡ് മാർഷൽ ശരത് ഫൊൻസേക പിന്താങ്ങുകയായിരുന്നു.

Tags: Sri Lankanew president
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

Latest News

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies