ഒരു മാസത്തെ പരിചയം ; നാടു വിട്ട പത്താം ക്ലാസുകാരിയും ബസ് ഡ്രൈവറും കസ്റ്റഡിയിൽ-bus driver
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു മാസത്തെ പരിചയം ; നാടു വിട്ട പത്താം ക്ലാസുകാരിയും ബസ് ഡ്രൈവറും കസ്റ്റഡിയിൽ-bus driver

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 07:08 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട : ആങ്ങാമൂഴിയിൽ നിന്ന് കാണാതായ പത്താം ക്ലാസുകാരിയെയും ബസ് ഡ്രൈവറെയും കോട്ടയത്ത് നിന്ന് കണ്ടെത്തി. ഇവരെ കോട്ടയത്തെ ലോഡ്ജിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ ബസ് ഡ്രൈവറായ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിനെ(33)യും പെൺകുട്ടിയെയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരെയും മൂഴിയാർ സ്റ്റേഷനിലെത്തിച്ചു.

പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ലൈംഗിക പീഡനം നടന്നിട്ടുണ്ടെങ്കിൽ ഷിബിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കൊച്ചുകോയിക്കലിൽ വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു ഷിബിൻ. ഇയാളുടെ ഭാര്യ വിദേശത്തു ജോലി ചെയ്യുകയാണ്.

ഈ വർഷം സ്‌കൂൾ തുറന്നതു മുതലാണ് പത്താം ക്ളാസുകാരിയും ബസ് ഡ്രൈവറും തമ്മിൽ പരിചയപ്പെടുന്നത്. കല്യാണം കഴിഞ്ഞെന്നും രണ്ട് കുട്ടികൾ ഉണ്ടെന്നും ഉള്ള വിവരം മറച്ചു വെച്ചാണ് പെൺകുട്ടിയുമായി അടുത്തത്. തുടർന്ന് യുവാവുമൊത്ത് പെൺകുട്ടി നാടുവിടുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇയാൾ പെൺകുട്ടിയുമായി നാട് വിട്ടത്.

അമ്മയുടെ ഫോൺ ഉപയോഗിച്ചാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അമ്മ ഫോണിൽ റെക്കോഡിങ് ഓപ്ഷൻ ഇട്ടിരുന്നു. എന്നാൽ അമ്മ അറിയാതെ കുട്ടി വീട്ടിൽനിന്ന് പുറത്തുകടക്കുകയും കാത്തുനിന്ന ഷിബിനൊപ്പം നാടുവിടുകയുമാണ് ചെയ്തത്. പത്തനംതിട്ടയിൽ എത്തിയശേഷം മകൾ വിളിച്ചപ്പോൾ മാത്രമാണ് ‘അമ്മ വിവരം അറിഞ്ഞത്. ബസ് ഡ്രൈവറോടൊപ്പമാണ് പോയതെന്ന് മകൾ പറഞ്ഞു.

തുടർന്ന് മകൾ ഷിബിന് ഒപ്പമുണ്ടെന്ന് മനസിലാക്കിയ അമ്മ, ഷിബിന്റെ ഫോണിലേക്ക് വിളിച്ചു. ‘നിങ്ങളുടെ മകൾ എന്റെ കൈയിൽ സേഫായിരിക്കും’ എന്ന് മാത്രം പറഞ്ഞ് ഷിബിൻ ഫോൺ ഓഫ് ചെയ്തു. പിന്നാലെ പെൺകുട്ടിയുടെ അമ്മ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഷിബിന്റെ ഫോൺ നമ്പരും പോലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കോട്ടയത്തെ ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. സമാനമായ കേസിൽ ഷിബിൻ മുമ്പും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

Tags: Bus driverstudent
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies