ഇറാനിൽ ഹിജാബ് വിരുദ്ധ വിപ്ലവം; പൊതുസ്ഥലത്ത് ഹിജാബ് ബഹിഷ്കരിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വനിതകൾ- Anti Hijab Rebellion in Iran
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനിൽ ഹിജാബ് വിരുദ്ധ വിപ്ലവം; പൊതുസ്ഥലത്ത് ഹിജാബ് ബഹിഷ്കരിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വനിതകൾ- Anti Hijab Rebellion in Iran

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 05:39 pm IST
FacebookTwitterWhatsAppTelegram

ടെഹ്റാൻ: കടുത്ത ഇസ്ലാമിക നിയമങ്ങൾ പിന്തുടരുന്ന ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാക്കി സ്ത്രീപക്ഷ സംഘടനകൾ. മതനിയമങ്ങൾ ശക്തമാക്കാനുള്ള ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ഉത്തരവിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് സ്ത്രീകൾ പൊതുസ്ഥലത്ത് വെച്ച് ഹിജാബ് ഊരിമാറ്റി ദൃശ്യങ്ങൾ പകർത്തി വ്യാപകമായി പ്രചരിപ്പിച്ചു.

കർക്കശക്കാരനായ ഇസ്ലാമിക പുരോഹിതനാണ് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെന്ന് പ്രക്ഷോഭകാരികൾ ആരോപിക്കുന്നു. എന്നാൽ, ഇസ്ലാമിക സമൂഹത്തിനെ ധാർമ്മികമായ അപചയത്തിലേക്ക് നയിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഹിജാബ് നിഷേധം എന്നാണ് റെയ്സിയുടെ പ്രതികരണം.

ഇസ്ലാമിക വസ്ത്രധാരണം പൂർണ്ണമായി ഉപേക്ഷിക്കുന്നതിന്റെ ആദ്യ പടിയാണ് പരസ്യമായ ഹിജാബ് ബഹിഷ്കരണമെന്ന്, മനുഷ്യാവകാശ പ്രവർത്തക മസീഹ് അലിനെജാദ് അന്താരാഷ്‌ട്ര മാദ്ധ്യമത്തോട് പറഞ്ഞു. പൗരോഹിത്യ നിയമങ്ങൾ പരസ്യമായി ലംഘിക്കാൻ ധൈര്യം കാട്ടിയ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവുകളിൽ പുരുഷന്മാർ പ്രകടനങ്ങളും കൂട്ടായ്മകളും സംഘടിപ്പിച്ചു.

ഇറാനിൽ ഇസ്ലാമിക നിയമങ്ങൾ കർശനമായി പാലിക്കണമെന്ന സന്ദേശം നൽകുന്ന പവിത്ര ശിരോവസ്ത്ര ദിനം കഴിഞ്ഞ ദിവസം ആചരിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇന്നത്തെ ഹിജാബ് ബഹിഷ്കരണം. മിക്ക ലോകരാജ്യങ്ങളിലും ഇസ്ലാമിക അജണ്ട വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹിജാബ് ഉൾപ്പെടെയുള്ളവയെ അനുകൂലിച്ച് വാദങ്ങൾ ഉയരുമ്പോൾ, കടുത്ത ഇസ്ലാമിക നിയമങ്ങൾ പിന്തുടരുന്ന ഇറാൻ പോലെ ഒരു രാജ്യത്ത് ഇത്തരം ഒരു പ്രക്ഷോഭം അരങ്ങേറുന്നത് ആശാവഹമാണെന്നും മസീഹ് അലിനെജാദ് പറഞ്ഞു.

Tags: IRANHijabRebellionEbrahim Raisi
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies