‘എനിക്കൊന്നും അറിയില്ല, ഞാൻ അയാളെ കണ്ടിട്ടില്ല‘: പാകിസ്താൻ ചാരനെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് ഹമീദ് അൻസാരി- Hamid Ansari against Nusrat Mirza
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എനിക്കൊന്നും അറിയില്ല, ഞാൻ അയാളെ കണ്ടിട്ടില്ല‘: പാകിസ്താൻ ചാരനെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് ഹമീദ് അൻസാരി- Hamid Ansari against Nusrat Mirza

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 10:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താൻ ചാരനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് സുപ്രധാന വിവരങ്ങൾ ചോരാനുള്ള സാഹചര്യം ഉണ്ടാക്കിയെന്ന വെളിപ്പെടുത്തൽ നിരാകരിച്ച് മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി. നുസ്രത് മിർസ എന്ന മാദ്ധ്യമ പ്രവർത്തകനെ താൻ കണ്ടിട്ടേയില്ലെന്നും, അയാളെ അറിയുകയേ ഇല്ലെന്നും ഹമീദ് അൻസാരി പ്രസ്താവനയിൽ വ്യക്തമാക്കി. മാദ്ധ്യമങ്ങളും ബിജെപിയുമാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്നും ഹമീദ് അൻസാരി വ്യക്തമാക്കി.

വിദേശ പ്രതിനിധികളെ ഉപരാഷ്‌ട്രപതി രാജ്യത്തേക്ക് ക്ഷണിക്കുന്നത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്നും ഹമീദ് അൻസാരി വിശദീകരിച്ചു. ഇതോടെ സംഭവത്തിൽ വിശദീകരണം നൽകേണ്ട ബാദ്ധ്യതയിൽ നിന്നും, അക്കാലത്ത് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകിയ കോൺഗ്രസിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് ബിജെപി ആവർത്തിച്ചു.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, പാർട്ടിയുടെ ഭീകരവിരുദ്ധ നിലപാട് വിശദീകരിക്കണമെന്ന് കോൺഗ്രസിനോട് ബിജെപി ആവർത്തിച്ച് ആവശ്യപ്പെട്ടു. അൻസാരിയെ രാജ്യം ബഹുമാനിച്ചിരുന്നു. എന്നാൽ, മറുപടിയായി അദ്ദേഹം എന്താണ് നൽകിയത്? ഭീകരവാദത്തിന് കുപ്രസിദ്ധി നേടിയ ഒരു രാജ്യത്ത് നിന്നും ഒരാളെ രാജ്യത്തേക്ക് ക്ഷണിച്ചു കൊണ്ട് വന്ന് ഭീകരവിരുദ്ധ പ്രഭാഷണം നടത്തിച്ച് രാജ്യതാത്പര്യത്തെ പരിഹസിച്ചു. ഇക്കാര്യങ്ങളിൽ കോൺഗ്രസും ഹമീദ് അൻസാരിയും വിശദീകരണം നൽകണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.

തന്നെ ഹമീദ് അൻസാരി ഇന്ത്യയിലേക്ക് പല തവണ ക്ഷണിച്ചിരുന്നെന്നും, അനുവദിക്കപ്പെട്ടതിലും കൂടുതൽ നഗരങ്ങളിൽ അദ്ദേഹം സന്ദർശനാനുമതി നൽകിയെന്നും കഴിഞ്ഞ ദിവസം പാകിസ്താൻ മാദ്ധ്യമ പ്രവർത്തകൻ നുസ്രത് മിർസ വെളിപ്പെടുത്തിയത് വൻ വിവാദമായിരുന്നു. നുസ്രത് മിർസയുടെ വെളിപ്പെടുത്തലുകൾ ദേശീയ മാദ്ധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിൽ കോൺഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹമീദ് അൻസാരിയുടെ പ്രതികരണം.

Tags: CongressBJPISIപാകിസ്താൻhamid ansariNusrat Mirza
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies