‘ഹാമിദ് അൻസാരിയും പാക് മാദ്ധ്യമ പ്രവർത്തകനും തമ്മിലുള്ള ബന്ധം പുറത്ത്‘: തെളിവുകൾ പുറത്തു വിട്ട് ബിജെപി; ഉത്തരം മുട്ടി കോൺഗ്രസ്- BJP shares photo of Hamid Ansari sharing stage with Pak Journalist
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഹാമിദ് അൻസാരിയും പാക് മാദ്ധ്യമ പ്രവർത്തകനും തമ്മിലുള്ള ബന്ധം പുറത്ത്‘: തെളിവുകൾ പുറത്തു വിട്ട് ബിജെപി; ഉത്തരം മുട്ടി കോൺഗ്രസ്- BJP shares photo of Hamid Ansari sharing stage with Pak Journalist

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 04:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താൻ മാദ്ധ്യമ പ്രവർത്തകൻ നുസ്രത് മിർസയെ അറിയില്ല എന്ന മുൻ ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരിയുടെ പ്രസ്താവന കളവാണെന്ന് ബിജെപി. നുസ്രത് മിർസയുമായി ഹാമിദ് അൻസാരി വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി പുറത്ത് വിട്ടു. ഇതോടെ കോൺഗ്രസ് പ്രതിരോധത്തിലായി.

നുസ്രത് മിർസ എന്ന മാദ്ധ്യമ പ്രവർത്തകനെ താൻ കണ്ടിട്ടേയില്ലെന്നും, അയാളെ അറിയുകയേ ഇല്ലെന്നുമായിരുന്നു ഹാമിദ് അൻസാരിയുടെ പ്രസ്താവന. മാദ്ധ്യമങ്ങളും ബിജെപിയുമാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്നും ഹാമിദ് അൻസാരി വ്യക്തമാക്കിയിരുന്നു. വിദേശ പ്രതിനിധികളെ ഉപരാഷ്‌ട്രപതി രാജ്യത്തേക്ക് ക്ഷണിക്കുന്നത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്നും ഹാമിദ് അൻസാരി വിശദീകരിച്ചിരുന്നു. ഇത് കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു.

തന്നെ ഹാമിദ് അൻസാരി ഇന്ത്യയിലേക്ക് പല തവണ ക്ഷണിച്ചിരുന്നെന്നും, അനുവദിക്കപ്പെട്ടതിലും കൂടുതൽ നഗരങ്ങളിൽ അദ്ദേഹം സന്ദർശനാനുമതി നൽകിയെന്നുമായിരുന്നു നുസ്രത് മിർസയുടെ വെളിപ്പെടുത്തൽ. അതിസങ്കീർണ്ണവും തന്ത്രപ്രധാനവുമായ വിവരങ്ങൾ നുസ്രത് മിർസയിലൂടെ പാകിസ്താൻ ചാര സംഘടനയായ ഐ എസ് ഐ ചോർത്തിയെടുത്തു എന്നും വാർത്തകൾ വന്നിരുന്നു.

2009ൽ ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ ഹാമിദ് അൻസാരിക്കൊപ്പം നുസ്രത് മിർസ പങ്കെടുക്കുന്ന ചിത്രമാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പുറത്തു വിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ, പാർട്ടിയുടെ ഭീകരവിരുദ്ധ നിലപാട് വിശദീകരിക്കണമെന്ന് കോൺഗ്രസിനോട് ബിജെപി ആവർത്തിച്ച് ആവശ്യപ്പെട്ടു. ഭീകരവാദത്തിന് കുപ്രസിദ്ധി നേടിയ ഒരു രാജ്യത്ത് നിന്നും ഒരാളെ രാജ്യത്തേക്ക് ക്ഷണിച്ചു കൊണ്ട് വന്ന് ഭീകരവിരുദ്ധ പ്രഭാഷണം നടത്തിച്ച് രാജ്യതാത്പര്യത്തെ പരിഹസിക്കുകയാണ് അൻസാരി ചെയ്തത് എന്ന് ബിജെപി വ്യക്തമാക്കി. ഇക്കാര്യങ്ങളിൽ കോൺഗ്രസും ഹാമിദ് അൻസാരിയും വിശദീകരണം നൽകണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.

Tags: CongressBJPPakistanUPAhamid ansariNusrat Mirza
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies