ഒരു അക്കൗണ്ടിൽ ഒന്നിലധികം പ്രൊഫൈലുകൾ ഉപയോഗിക്കാം; ഉപയോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി ഫേസ്ബുക്ക്- Facebook to allow users to have multiple profiles
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു അക്കൗണ്ടിൽ ഒന്നിലധികം പ്രൊഫൈലുകൾ ഉപയോഗിക്കാം; ഉപയോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി ഫേസ്ബുക്ക്- Facebook to allow users to have multiple profiles

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 09:14 pm IST
FacebookTwitterWhatsAppTelegram

കൈവിട്ട് പോകുന്ന ഉപയോക്താക്കളെ പിടിച്ചു നിർത്താനും കൂടുതൽ ജനപ്രീതി ആർജ്ജിക്കാനും പുത്തൻ തന്ത്രങ്ങളുമായി ഫേസ്ബുക്ക്. പരിഷ്കരണ നടപടികളുടെ ഭാഗമായി വലിയ മാറ്റങ്ങൾക്കാണ് ഫേസ്ബുക്ക് തയ്യാറെടുക്കുന്നത്. ഒരു അക്കൗണ്ടിൽ ഒന്നിലധികം പ്രൊഫൈലുകൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കാനുള്ള തീരുമാനം ഇവയിൽ സുപ്രധാനമാണ്. മറ്റ് സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്നും നേരിടുന്ന കടുത്ത മത്സരമാണ് പ്രധാനമായും ഫേസ്ബുക്കിനെ പരിഷ്കരണ നടപടികൾക്ക് പ്രേരിപ്പിക്കുന്നത്.

യഥാർത്ഥ പേരിലുള്ള പ്രധാന അക്കൗണ്ടിൽ, ഉപയോക്താക്കളുടെ അഭിരുചി അനുസരിച്ച് വിവിധ പ്രൊഫൈലുകൾ രൂപീകരിക്കാനുള്ള സംവിധാനം തയ്യാറാക്കാനാണ് ഫേസ്ബുക്ക് ഒരുങ്ങുന്നത്. പ്രൊഫഷണൽ കോണ്ടാക്ടുകളിൽ നിന്നും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഫിൽട്ടർ ചെയ്യാൻ ഇത് വഴി സാധിക്കും. ഒരു വ്യക്തിയുടെ ഓരോ തനത് ഇടങ്ങളും പുറത്ത് നിന്നുള്ള ഇടപെടൽ ഇല്ലാതെ സ്വതന്ത്രമായി നിലനിർത്താൻ ഇത് വഴി സാധിക്കും.

ഉപയോക്താക്കൾ പതിവായി തങ്ങളുടെ പ്രൊഫൈലുകളിൽ നിന്ന് പോസ്റ്റ് ചെയ്യുകയും അത് വഴി നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രതാപം നിലനിർത്തുകയും ചെയ്യാം എന്ന്, പരിഷ്കരണ നടപടികളിലൂടെ ഫേസ്ബുക്ക് കണക്ക് കൂട്ടുന്നു. അധികമായി രൂപീകരിക്കുന്ന പ്രൊഫൈലുകളിൽ ഉപയോക്താക്കൾ യഥാർത്ഥ പേര് ഉപയോഗിക്കണം എന്ന് നിർബന്ധമില്ല. സംഖ്യകളോ പ്രത്യേക ചിഹ്നങ്ങളോ അല്ലാത്ത ഏത് പ്രൊഫൈൽ നെയിമും യൂസർ നെയിമും ഉപയോഗിക്കാം.

എന്നാൽ, പ്രധാന അക്കൗണ്ടിൽ യഥാർത്ഥ പേര് വേണം എന്നത് നിർബന്ധമാണ്. അതേസമയം, പുതിയ സംവിധാനത്തിലൂടെ മറ്റൊരാളുടെ വ്യാജ അക്കൗണ്ട് നിർമ്മിക്കാൻ സാധിക്കില്ല. അത് കണ്ടെത്താൻ ഫേസ്ബുക്കിന്റെ നിർമ്മിത ബുദ്ധി സംവിധാനം അപ്ഡേറ്റ് ചെയ്യപ്പെടും. അധികമായി രൂപീകരിക്കുന്ന പ്രൊഫൈലുകളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള പോളിസി ലംഘനം ഉണ്ടായാൽ അത് അക്കൗണ്ടിനെ മുഴുവനായി ബാധിക്കും. ഒന്നിലധികം തവണ ഇത്തരത്തിൽ സംഭവിച്ചാൽ അക്കൗണ്ട് പൂർണ്ണമായി നഷ്ടമാകുകയും ചെയ്യും.

പ്രൊഫൈലുകൾക്കിടയിൽ നിരന്തര സഞ്ചാരം നടത്തി സമയനഷ്ടമുണ്ടാക്കാൻ ഉപയോക്താക്കൾ പ്രേരിതരാകും എന്നതാണ് ഫേസ്ബുക്കിന്റെ പുതിയ സംവിധാനത്തിന്റെ പ്രധാന ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് സാമൂഹിക മാദ്ധ്യമ അടിമത്തത്തിലേക്കും ലഘുമനോരോഗങ്ങളിലേക്കും നയിച്ചേക്കാമെന്നും വിമർശനങ്ങൾ ഉയരുന്നു. ഏതായാലും, ഫേസ്ബുക്കിന്റെ പുതിയ പരിഷ്കാരങ്ങൾ, മെറ്റാവേഴ്സ് ഉൾപ്പെടെ ഉടൻ നടപ്പിലാകും എന്നാണ് വിവരം.

Tags: facebook
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies