കൊതുകുകളും ഈച്ചകളുമെല്ലാം പരത്തുന്ന രോഗങ്ങള്‍ കാരണം പത്ത് ലക്ഷത്തിലധികം പേര് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഡെങ്കിപ്പനി, മലേറിയ, ചിക്കന്‍ഗുനിയ പോലുള്ള രോഗങ്ങളെല്ലാം കൊതുകുകളാണ് പരത്തുന്നത്. പ്രാണിജന്യ രോഗങ്ങള്‍ ബാധിച്ച് പത്ത് ലക്ഷത്തോളം പേര് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ഇതിനുള്ള ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.
ബാക്ടീരിയയെ ഉപയോഗിച്ച് കൊതുകിനെ നിയന്ത്രിക്കാനുള്ള വിദ്യയാണ് കണ്ടെത്തിയിരിക്കുന്നത്. ബാസിലസ് തുറിഞ്ചിയന്‍സിസ് ഇസ്രോയേലെന്‍സിസ് എന്ന ബാക്ടീരിയെയാണ് കൊതുകിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്നത്. ഐസിഎംആറിന്റെ വെക്ടര്‍ കണ്ട്രോള് റിസര്‍ച്ച് സെന്റര്‍ വികസിപ്പിച്ച ഈ സാങ്കേതിക വിദ്യയിലൂടെ കൊതുകുകളുടേയും ഈച്ചകളുടേയും കൃമികള്‍ നശിക്കും.
ഈ ബാക്ടീരിയയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തു കൊതുകിന്റേയും ഈച്ചയുടേയും ഉള്ളില്‍ ചെന്നാണ് അവ നശിക്കുന്നത്. രാസകീടനാശിനികള്‍ ഉപയോഗിച്ചാണ് സാധാരണ കൊതുകു നശീകരണം നടത്താറുള്ളത്. എന്നാല്‍ ഇത് പ്രകൃതിക്ക് ദോഷമാണ്. ഇതിന് ഒരു പരിഹാരം എന്ന നിലയില്‍ കൂടിയാണ് ഇത്തരമൊരു ജൈവമാര്ഗത്തിലേക്ക് തിരിഞ്ഞതെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.















