അഹമ്മദ് പട്ടേലിനെ മുൻനിർത്തി കളിച്ചത് സോണിയ ഗാന്ധി; പണമിറക്കിയത് കോൺഗ്രസ്; നരേന്ദ്ര മോദിയെ കുടുക്കാൻ പാർട്ടി വൻ ഗൂഢാലോചന നടത്തി; ആഞ്ഞടിച്ച് ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഹമ്മദ് പട്ടേലിനെ മുൻനിർത്തി കളിച്ചത് സോണിയ ഗാന്ധി; പണമിറക്കിയത് കോൺഗ്രസ്; നരേന്ദ്ര മോദിയെ കുടുക്കാൻ പാർട്ടി വൻ ഗൂഢാലോചന നടത്തി; ആഞ്ഞടിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 03:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി ; ഗോധ്രാനന്തര കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കോൺഗ്രസ് കുടുക്കാൻ ശ്രമിച്ചുവെന്നതിന്റെ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ കോൺഗ്രസ് ഹൈക്കമാന്റിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഇതിന്റെയെല്ലാം ബുദ്ധികേന്ദ്രം സോണിയ ഗാന്ധിയാണെന്നും അഹമ്മദ് പട്ടേലിനെ മുൻനിർത്തി കോൺഗ്രസ് അദ്ധ്യക്ഷ കളിക്കുകയായിരുന്നെന്നും ബിജെപി വക്താവ് സാംപിത് പത്ര പറഞ്ഞു.

ഗോധ്രാനന്തര കലാപക്കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. തീസ്ത സെതൽവാദ് ജനങ്ങൾക്ക് വേണ്ടിയല്ല പ്രവർത്തിച്ചിരുന്നത്. ഗുജറാത്തിന്റെ സൽപ്പേര് കെടുത്താൻ വേണ്ടിയുള്ള ഗൂഢാലോചനയാണ് നടന്നത് എന്നും പത്ര പറഞ്ഞു.

അഹമ്മദ് പട്ടേലിനെ മുൻനിർത്തി അയാളുടെ ബോസാണ് എല്ലാ നീക്കങ്ങളും നടത്തിയത്. സെതൽവാദിന് പണം നൽകിയത് കോൺഗ്രസ് ആണ്.തന്റെ രാഷ്‌ട്രീയ ഉപദേഷ്ടാവിലൂടെ ഗുജറാത്തിനെ തകർക്കാൻ സോണിയ ഗാന്ധി ശ്രമിച്ചു, നരേന്ദ്ര മോദിയെ അപമാനിക്കാൻ ശ്രമിച്ചു. ഗൂഢാലോചനയുടെ ശിൽപി തന്നെ സോണിയ ഗാന്ധിയായിരുന്നുവെന്നും സാംപിത് പത്ര പറഞ്ഞു.

ഗുജറാത്തിൽ അധികാരത്തിലിരുന്ന മോദി സർക്കാരിനെ താഴെയിറക്കാനും നരേന്ദ്ര മോദിയെ കുടുക്കാനും അഹമ്മദ് പട്ടേൽ 30 ലക്ഷം രൂപ തീസ്ത സെതൽവാദിന് എത്തിച്ച് നൽകിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. മുൻ രാജ്യസഭാംഗവും, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിലാണ് ഈ ഗൂഢാലോചന നടന്നത്. ഗോധ്രാനന്തര കലാപക്കേസിൽ ബിജെപി നേതാക്കളെ കുടുക്കാൻ തീസ്ത സെതൽവാദ്, മുൻ ഐപിഎസ് ഓഫീസർമാരായ ആർബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തിയത് എന്നതിനും തെളിവുണ്ട്.

Tags: Narendra ModiCongresssonia gandhiconspiracygujarat riotഗോധ്രാനന്തര കലാപക്കേസ്30 lakhs
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies