കർഷക പുത്രൻ; ജനകീയ ഗവർണർ; മമതയുടെ ധാർഷ്ട്യത്തെ വരച്ചവരയിൽ നിർത്തി കൊൽക്കത്ത രാജ്ഭവനിൽ നിന്നും ഉപരാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിലേക്ക്- Jagdeep Dhankhar
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷക പുത്രൻ; ജനകീയ ഗവർണർ; മമതയുടെ ധാർഷ്ട്യത്തെ വരച്ചവരയിൽ നിർത്തി കൊൽക്കത്ത രാജ്ഭവനിൽ നിന്നും ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിത്വത്തിലേക്ക്- Jagdeep Dhankhar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 10:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറെ തിരഞ്ഞെടുത്തു. ഓഗസ്റ്റ് 6നാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് ധൻകറെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

കർഷക പുത്രൻ എന്നാണ് നദ്ദ ധൻകറെ വിശേഷിപ്പിച്ചത്. സ്വന്തം കടമ കൃത്യമായി നിർവ്വഹിച്ചതിലൂടെ ‘ജനകീയ ഗവർണർ‘ എന്ന വിശേഷണം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചതായി നദ്ദ അഭിപ്രായപ്പെട്ടു.

2019ലാണ് ജഗദീപ് ധൻകർ പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനാകുന്നത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഏകാധിപത്യ സമാനമായ ഭരണത്തിൽ അരങ്ങേറിയ അതിക്രമങ്ങൾക്കും പ്രീണന നയങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഗവർണറാണ് ധൻകർ. പലപ്പോഴും ഗവർണർ എന്ന പദവിയുടെ അധികാര പരിധി ഉപയോഗിച്ച് മമതയെ കർശനമായി നിയന്ത്രിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

പശ്ചിമ ബംഗാളിൽ നടന്ന ഏകപക്ഷീയമായ രാഷ്‌ട്രീയ കൊലപാതകങ്ങളിലും തിരഞ്ഞെടുപ്പ് അതിക്രമങ്ങളിലും അദ്ദേഹം ശക്തമായി ഇടപെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അതിക്രമങ്ങളിൽ അദ്ദേഹം ഭരണഘടനാപരമായ ഇടപെടലുകൾ നടത്തി. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ ചോദ്യം ചെയ്ത അദ്ദേഹം, രാഷ്‌ട്രപതി ഭരണത്തിന്റെ സാദ്ധ്യതകൾ ഓർമ്മിപ്പിച്ചു. ഇത് മമതയെ ചൊടിപ്പിക്കുകയും ഗവർണർ പദവിയിൽ നിന്നും ധൻകറെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മമത കേന്ദ്ര സർക്കാരിനെ സമീപിക്കുകയും ചെയ്തു.

പശ്ചിമ ബംഗാളിന്റെ ഇരുപത്തി എട്ടാമത് ഗവർണറായി ചുമതലയേറ്റെടുത്ത ജഗദീപ് ധൻകർ, കേസരി നാഥ് ത്രിപാഠിയുടെ പിൻഗാമിയായി ആണ് പദവിയിൽ എത്തിയത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1989ൽ ജനതാ ദൾ പ്രതിനിധിയായി രാജസ്ഥാനിലെ ജുൻജുനു മണ്ഡലത്തിൽ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003ൽ അദ്ദേഹം ബിജെപിയിൽ ചേർന്നു.

നേരത്തേ, രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസ്സിയേഷൻ പ്രസിഡന്റ് ആയിരുന്നു ജഗദീപ് ധൻകർ. 1987ൽ ആ സ്ഥാനത്ത് എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. 1990ൽ പാർലമെന്ററി സമിതിയുടെ ചെയർമാനായും കേന്ദ്ര മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags: ndaMamata BanerjeeJagdeep DhankharVice President CandidatePresidential Elections 2022
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies