ലക്നൗ : അയോദ്ധ്യയുടെ മാതൃകയിൽ ശ്രീകൃഷ്ണ നഗരമായ മഥുരയിലും കൂടുതൽ വികസം എത്തിക്കാനൊരുങ്ങി ബിജെപി. ഇതിനായി പുരോഹിതന്മാരോടും ജനങ്ങളോടും നിർദ്ദേശങ്ങൾ നൽകാൻ ബിജെപി നേതാവും മഥുര എംപിയുമായ ഹേമ മാലിനി ആവശ്യപ്പെട്ടു.
‘ബ്രജ് ചൗരാസി കോസ് പരിക്രമ’ റൂട്ടിൽ എന്തെല്ലാം വികസന പ്രവർത്തനങ്ങൾ നടത്താനാകും എന്ന് നിർദ്ദേശിക്കാൻ ഹേമമാലിനി ജനങ്ങളോട് ആവശ്യപ്പെട്ടു. മതപരമായ പ്രാധാന്യമുള്ള ഈ പദ്ധതിയിൽ എന്തെല്ലാം ഉൾപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളാണ് വേണ്ടത്. ബ്രജ് മേഖലയുടെ മതപരവും സാംസ്കാരികവുമായ പൈതൃകമായി ഈ പദ്ധതി വികസിപ്പിക്കാനാണ് തീരുമാനം.
5000 കോടി രൂപയുടെ ഈ പദ്ധതിക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അനുമതി നൽകുകയും പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്നതിനുള്ള ടെൻഡർ നൽകുകയും ചെയ്തിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം.
Comments