ടോൾ പ്ലാസയിലേക്ക് കെഎസ്ആർടിസി ഇടിച്ച് കയറി; നിരവധി പേർക്ക് പരിക്ക്

Published by
Janam Web Desk

പാലക്കാട് : പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെഎസ്ആർടിസി ഇടിച്ച് കയറി. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. തൃശ്ശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്

ടോൾ പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസിന്റെ മുൻവശം മുഴുവനായും തകർന്ന അവസ്ഥയിലാണ്.

Share
Leave a Comment