അഗ്നിപഥ് പദ്ധതിയിൽ അപേക്ഷകരുടെ എണ്ണം 7.5 ലക്ഷം കടന്നു ; ചരിത്ര നിമിഷമെന്ന് വ്യോമസേനാ മേധാവി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥ് പദ്ധതിയിൽ അപേക്ഷകരുടെ എണ്ണം 7.5 ലക്ഷം കടന്നു ; ചരിത്ര നിമിഷമെന്ന് വ്യോമസേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 04:44 pm IST
Facebook
Twitter
WhatsAppTelegram

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിക്കുമ്പോഴും അഗ്നിവീർ ആകാനുള്ള അപേക്ഷകളയച്ച യുവാക്കളുടെ എണ്ണം 7.5 ലക്ഷം ആയി . വ്യോമസേനാ മേധാവി എയർ ചീഫ് മർഷൽ വി ആർ ചൗധരി ആണ് ഈ വിവരം പുറത്തുവിട്ടത് . വളരെ മികച്ച രീതിയിലുള്ള സമീപനമാണ് ചെറുപ്പക്കാരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത് . ഡിസംബർ മാസത്തിനുള്ളിൽ എല്ലാവരുടെയും സെലക്ഷൻ
നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് പറഞ്ഞിട്ടുള്ളത് .

ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ഏക്കാലത്തെയും വലിയ റിക്രൂട്ട്മെന്റാണ് നടക്കാനിരിക്കുന്നത്. പദ്ധതി തുടങ്ങി 10 ദിവസത്തിന് ശേഷമാണ് ഐഎഎഫ് രജിസ്ട്രേഷൻ ആരംഭിച്ചത് . നേരത്തെയുളള റിക്രൂട്ട്‌മെന്റുകളിൽ 6,31,528 പേർ വരെയാണ് രജിസ്റ്റർ ചെയ്തത് . എന്നാൽ അഗ്നിപഥ് പദ്ധതി വന്നതോടെ അപേക്ഷകരുടെ എണ്ണം 7,49,899 ആയി വർധിച്ചു . ഇത് പുതിയ തലമുറയ്‌ക്ക് രാജ്യ സേവനം ചെയ്യാനുള്ള താല്പര്യമാണ് ചൂണ്ടി കാണിക്കുന്നത് .

രാജ്യത്തെ യുവാക്കൾ ആവേശത്തോടെയാണ് ഈ പദ്ധതിയെ സ്വാഗതം ചെയ്തത് . എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ഇതിനെതിരെ രംഗത്ത് വന്നിരുന്നു . പ്രതിപക്ഷ എം പിമാർ ചേർന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ സന്ദർശിച്ച് ഈ പദ്ധതി നിർത്തണമെന്ന് പറഞ്ഞിരുന്നു . മാത്രമല്ല രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളും നടത്തിയിരുന്നു . ഇത്തരം സാഹചര്യം നിലനിൽക്കുമ്പോഴാണ് അഗ്നിപഥ് പദ്ധതിയിൽ അപേക്ഷകരുടെ എണ്ണം വർധിച്ചത് .

ഈ വർഷത്തെ എയർ ഫോഴ്സ് ദിനം വിപുലമായിട്ടാഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു . ഒക്ടോബർ 8 ആണ് എയർ ഫോഴ്സ് ദിനമായി ആഘോഷിക്കുന്നത് . ഈ വർഷത്തെ പരേഡ് ചണ്ഡീഗഡിൽ ആണ് നടക്കാൻ പോകുന്നത് . ഡൽഹിയുടെ പുറത്തേക്ക് പരിപാടികൾ മാറ്റണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു . ഇത് നമ്മുടെ ചെറുപ്പക്കാർക്ക് കൂടുതൽ ആവേശം ജനിപ്പിക്കാൻ കാരണമാകുമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്താൻ കാരണം .

പരിപാടികൾ എല്ലാം വ്യത്യസ്തമായ രീതികളിൽ ആണ് തയ്യാറാക്കിയിരിക്കുന്നത് . നഗരത്തിലെ പ്രധാന തടാകമായ സുഖ്‌ന തടാകത്തിനു മുകളിലൂടെ ഫ്ലൈ പാസ്റ്റ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . സമീപ പ്രദേശത്തുള്ള നഗര വാസികൾക്കും ഇതൊക്കെ കാണുവാനുള്ള അവസരം ലഭിക്കും . സുഖോയ് എസ് യു 30, മിറാഷ് 2000 തുടങ്ങിയ യുദ്ധ വിമാനങ്ങളുടെ പ്രകടനവും നടക്കും. മുൻപ് സൈനീക താവളങ്ങളിൽ മാത്രായിരുന്നു നടത്തിയിരുന്നത് . പരിമിതമായ ആളുകൾക്ക് മാത്രമേ അവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളു. ചണ്ഡീഗഡിൽ വരുന്നതോടെ ഇതിനു മാറ്റമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

Tags: Narendra Modiair forceAgnipathdifence
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies