പ്രീമിയർ വാഹനങ്ങളെ എല്ലാം തന്നെ അമ്പരപ്പിക്കുന്ന ഡിസൈൻ മാറ്റവുമായി ആണ് ഹുണ്ടായി ട്യൂസൺ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കാലത്തിന് മുന്നേ സഞ്ചരിച്ച എസ് യു വി എന്ന് ഈ വാഹനത്തെ വിശേഷിപ്പിക്കാവുന്നതാണ്. വാഹനത്തിന്റെ വില ഓഗസ്റ്റ് നാലിന് പ്രഖ്യാപിക്കും.
ഇത്തവണ ഡാർക്ക് ക്രോമിയം ഫിനിഷിങ്ങിലുള്ള പാരാമെട്രിക് ഗ്രില്ലാണ് ടൂസോണിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്നത് ക്രോമിയം ലൈൻ ഗ്രില്ലായിരുന്നു. അതേസമയം ഡി ആർ എൽ ഡിസൈൻ ചെയ്തിരിക്കുന്നത് ഗ്രില്ലിനോട് സാമ്യം തോന്നിക്കുന്ന രീതിയിലാണ്
ഹെഡ്‌ലൈറ്റ് ആക്കിയിരിക്കുന്നത് എൽ.ഇ.ഡിയിൽ ഒരുങ്ങിയിട്ടുള്ള രണ്ട് ലൈറ്റുകളാണ് . ബംബറിൽ ഉള്ളിൽ സുരക്ഷിതമായാണ് ഹെഡ്‌ലാമ്പ് നൽകിയിട്ടുള്ളത്. സ്‌കിഡ് പ്ലേറ്റ് നൽകിയുള്ള ബംമ്പറും ചേരുന്നതോടെ മുൻഭാഗത്തെ പുതുമ പൂർണമാകുന്നു.
അതേസമയം വശങ്ങളും പിൻഭാഗവും ഡിസൈൻ ചെയ്തിരിക്കുന്നത് ആഡംബരത്തെക്കാൾ സ്പോർട്ടി ഭാവം നൽകിയാണ് .പുതുമയുള്ള വീൽ ആർച്ചുകൾ, ഷാർപ്പായി ഒരുങ്ങിയിട്ടുള്ള ഷോൾഡർ ലൈൻ, ക്രോമിയം ഫിനീഷിങ്ങിലുള്ള വിൻഡോ ബോർഡറും ബ്ലാക്ക് പില്ലറുകളും പുതുമയുള്ള അലോയി വീലുകളും വശങ്ങളെ ആകർഷകമാക്കുമ്പോൾ ഫ്ളോട്ടിങ്ങ് റൂഫും എൽ.ഇ.ഡി.ടെയ്ൽലൈറ്റും ഹാച്ച്ഡോറിലെ എൽ.ഇ.ഡി. ലൈറ്റ് സ്ട്രിപ്പും പിൻവശത്തെ കൂടുതൽ സ്പോർട്ടിയാക്കുന്നു.















