പന്തിന് സെഞ്ച്വറി; തകർപ്പൻ ജയത്തോടെ പരമ്പര നേടി ഇന്ത്യ- India beats England and wins ODI series
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പന്തിന് സെഞ്ച്വറി; തകർപ്പൻ ജയത്തോടെ പരമ്പര നേടി ഇന്ത്യ- India beats England and wins ODI series

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 10:50 pm IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ. സ്വെഞ്ച്വറി നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെയും അർദ്ധ സെഞ്ച്വറി നേടിയ ഹർദ്ദിക് പാണ്ഡ്യയുടെയും തകർപ്പൻ ഇന്നിംഗ്സുകളാണ്, തുടക്കത്തിൽ പതറിയ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. പന്ത് 113 പന്തിൽ 125 റൺസ് നേടി. 55 പന്തിൽ പാണ്ഡ്യ 71 റൺസ് നേടി പുറത്തായി. ഇരുവരും തമ്മിലുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്.

5 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 260 റൺസ് വിജയലക്ഷ്യം 42.1 ഓവറിൽ ഇന്ത്യ മറികടന്നു. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തുടക്കത്തിൽ പതറിയ ഇംഗ്ലണ്ട് മദ്ധ്യനിരയുടെയും വാലറ്റത്തിന്റെയും കരുത്തിൽ പൊരുതാവുന്ന ടോട്ടൽ പടുത്തുയർത്തി. 45.5 ഓവറിൽ അവർ 259 റൺസിന് പുറത്തായി.

80 പന്തിൽ 60 റൺസെടുത്ത ക്യാപ്ടൻ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. 34 റൺസെടുത്ത മൊയീൻ അലിയും 27 റൺസെടുത്ത ലിവിംഗ്സ്റ്റണും ബട്ലർക്ക് മികച്ച പിന്തുണ നൽകി. ക്രെയ്ഗ് ഓവർട്ടൺ 32 റൺസെടുത്തു. ഓപ്പണർ ജാസൺ റോയ് 31 പന്തിൽ അതിവേഗം 41 റൺസെടുത്ത് പുറത്തായി.

7 ഓവറിൽ 24 റൺസിന് 4 വിക്കറ്റ് വീഴ്‌ത്തിയ ഹർദ്ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്. ചാഹൽ 3 വിക്കറ്റും മുഹമ്മദ് സിറാജ് 2 വിക്കറ്റും നേടിയപ്പോൾ ജഡേജക്ക് ഒരു വിക്കറ്റ് ലഭിച്ചു, ബൂമ്ര ഇന്ന് കളിച്ചില്ല.

ഇന്ത്യക്ക് വേണ്ടി ക്യാപ്ടൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും 17 റൺസ് വീതമെടുത്ത് പുറത്തായി. ശിഖർ ധവാന് 1 റൺ മാത്രമാണ് നേടാൻ കഴിഞ്ഞത്. 7 ഓവറിൽ 35 റൺസിന് 3 വിക്കറ്റ് വീഴ്‌ത്തിയ റീസ് ടോപ്ലിയാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് കനത്ത വെല്ലുവിളി ഉയർത്തിയത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടും വിജയിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ, ട്വന്റി 20 പരമ്പരയ്‌ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

Tags: englandHARDIK PANDYARishabh PantODI series
Share
Tweet
SendShare

More News from this section

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

Latest News

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies