എക്‌സൈസ് നിയമം ലംഘിച്ചതിന് ജെർമ്മൻ ഷെപ്പേർഡ് പെൺനായയെ കസ്റ്റഡിയിലെടുത്തു; ഒടുവിൽ വെട്ടിലായി പോലീസ് - German Shepherd detained under Excise law
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എക്‌സൈസ് നിയമം ലംഘിച്ചതിന് ജെർമ്മൻ ഷെപ്പേർഡ് പെൺനായയെ കസ്റ്റഡിയിലെടുത്തു; ഒടുവിൽ വെട്ടിലായി പോലീസ് – German Shepherd detained under Excise law

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 10:54 am IST
FacebookTwitterWhatsAppTelegram

പാറ്റ്‌ന: ജെർമ്മൻ ഷെപ്പേർഡ് പെൺ നായയെ കസ്റ്റഡിയിലെടുത്ത് മുഫാസിൽ പോലീസ്. ബിഹാർ എക്സൈസ് ആൻഡ് പ്രൊഹിബിഷൻ ആക്ട് ലംഘിച്ചതിന് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത കൂട്ടത്തിലാണ് അവരുടെ ഒപ്പമുണ്ടായിരുന്ന നായയെയും പിടികൂടിയത്.

ജൂലൈ ആറിന് ബിഹാറിലെ ബുക്‌സറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് വരികയായിരുന്ന ഒരു എസ്യുവി തടഞ്ഞ് പോലീസ് പരിശോധിച്ചപ്പോൾ കാറിൽ നിന്ന് ആറ് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തി. ഒപ്പം മദ്യലഹരിയിലായിരുന്ന രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സതീഷ് കുമാർ, ഭുവനേശ്വർ യാദവ് എന്നിവരാണ് അറസ്റ്റിലായത്.

കേസ് ചുമത്തി ഇരുവരെയും പ്രത്യേക കോടതിയിൽ ഹാജരാക്കി. കോടതി ഉത്തരവ് പ്രകാരം പ്രതികളെ ബുക്‌സർ സെന്റർ ജെയ്‌ലിലേക്ക് മാറ്റി. പ്രതികളെ പിടികൂടിയതിനൊപ്പം എസ്‌യുവി കാറും അവരോടൊപ്പമുണ്ടായിരുന്ന ജെർമ്മൻ ഷെപ്പേർഡ് നായയെയും പോലീസ് പിടികൂടിയിരുന്നു. എക്സൈസ് നിയമപ്രകാരം മദ്യം കണ്ടെത്തിയ വാഹനവും അതിൽ നിന്ന് ലഭിച്ച മറ്റ് വസ്തുക്കളും പോലീസ് കണ്ടുകെട്ടും. ഇതിന്റെ ഭാഗമായാണ് കാറിലുണ്ടായിരുന്ന നായയെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

നിലവിൽ നായ ഇപ്പോൾ മുഫാസിൽ പോലീസ് സ്റ്റേഷനിലാണ് കഴിയുന്നത്. ഇത്തരം നായ്‌ക്കളെ പോറ്റുന്നത് ചെലവേറിയതാണെന്ന് മുഫാസിൽ പോലീസ് പ്രതികരിച്ചു. നായയ്‌ക്ക് വേണ്ടി പ്രത്യേകം കോൺഫ്‌ളെക്‌സും മറ്റ് തീറ്റകളും സ്റ്റേഷനിലേക്ക് എത്തിക്കുകയാണ്. കൂടാതെ, ഇംഗ്ലീഷ് ഭാഷയിൽ നിർദ്ദേശങ്ങൾ നൽകിയാൽ മാത്രമേ നായയ്‌ക്ക് മനസിലാകൂ എന്നതിനാൽ അതിനായി മറ്റ് യുവാക്കളുടെ സഹായവും തേടുന്നു. എക്‌സൈസ് കേസ് ചുമത്തിയതോടെ നായയെ പരിപാലിക്കാൻ പോലീസ് പാടുപെടുകയാണെന്നാണ് റിപ്പോർട്ട്.

Tags: BiharGerman shepherd
ShareTweetSendShare

More News from this section

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies