സ്കൂളിൽ കൂട്ടുകാരി മിണ്ടാത്തതിന് അമ്മയോട് പരാതി പറയുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു. അടുത്ത കൂട്ടുകാരി മിണ്ടുന്നില്ലെന്നും തനിക്ക് വളരെ വിഷമമാകുന്നുവെന്നുമാണ് കുട്ടി സ്കൂളിൽ പോയി വന്ന ശേഷം അമ്മയോട് പരാതി പറയുന്നത്.
സ്കൂളിൽ ആമി എന്ന കുട്ടിയുണ്ടെന്നും അവൾ തനിക്ക് ഒരുപാട് പ്രശ്നമുണ്ടാക്കുന്നുവെന്നും കുട്ടി പറയുന്നു. ചോക്ലേറ്റ്സ് കൊടുത്തിട്ടും മിഠായി കൊടുത്തിട്ടുമൊന്നും അവൾ ഫ്രണ്ട്സ് ആവുന്നില്ല. മറ്റ് കുട്ടികളുമായി അവൾ കൂട്ടുകൂടുന്നുണ്ട്, എന്നാൽ താനുമായി സംസാരിക്കാൻ അവൾ വരുന്നില്ലെന്ന് ഈ കൊച്ചുമിടുക്കി പറയുന്നു.
അവൾ ഉച്ചത്തിൽ പോടി പോടാ എന്ന് വിളിക്കും, താൻ ചെറിയ ശബ്ദത്തിൽ മാത്രമേ അങ്ങനെ വിളിക്കാറുള്ളൂ. കൂട്ടുകാരി കാരണം തന്റെ തല പൊട്ടുന്നുവെന്നു തല ചമ്മന്തിയായി പോകുകയാണെന്നും കുട്ടി വീഡിയോയിൽ പറയുന്നത്.
ഞാനാണ് സോറി പറയേണ്ടത്, അല്ലാതെ അവളല്ല സോറി പറയേണ്ടതെന്നും കുട്ടി പറയുന്നത് കേൾക്കാം. വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Comments