ആറു മാസത്തിനകം മൂന്ന് കിരിടം;പി.വി.സിന്ധുവിന്റേത് സ്ഥിരതയാർന്ന മുന്നേറ്റം; ആവേശത്തോടെ പ്രമുഖരും കായികപ്രതിഭകളും
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

ആറു മാസത്തിനകം മൂന്ന് കിരിടം;പി.വി.സിന്ധുവിന്റേത് സ്ഥിരതയാർന്ന മുന്നേറ്റം; ആവേശത്തോടെ പ്രമുഖരും കായികപ്രതിഭകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 04:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സിംഗപ്പൂർ ഓപ്പൺ കിരീടം നേടിയ ഒളിമ്പ്യൻ പി.വി.സിന്ധുവിന്റെ സീസണിലെ മൂന്നാം കിരീട നേട്ടം യുവതാരങ്ങൾക്ക് ആവേശമാകുന്നു. ഇന്നലെ ചൈനയുടെ വാങ് ഷീ യിയെ ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്ക് തകർത്താണ് സിന്ധു കിരീടം നേടിയത്. പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ബാഡ്മിന്റൺ രംഗത്തും മറ്റ് കായികരംഗത്തുമുള്ള താരങ്ങളുടെ അഭിനന്ദനം പ്രവഹിക്കുകയാണ്. ഇന്നലെ ഹോട്ടൽ മുറിയിൽ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളെല്ലാം ചേർന്ന് സിന്ധുവിന്റെ വിജയം കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.

സദ്ഗുരു ജഗ്ഗി വാസുദേവ് , സച്ചിൻ തെണ്ടുൽക്കർ, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ, തെന്നിന്ത്യൻ സിനിമാ താരവും രാഷ്‌ട്രീയ രംഗത്തുള്ള റോജ, അനുപം ഖേറിന്റെ ഭാര്യ കിരൺ ഖേർ എന്നിവരാണ് ട്വിറ്ററിലൂടെ ഇന്നലെ തന്നെ അഭിനന്ദന സന്ദേശങ്ങളയച്ചത്.

ഈ വർഷം ജനുവരിയിൽ തന്നെ കിരീട നേട്ടത്തോടെയാണ് സിന്ധു തുടക്കമിട്ടത്. സയ്യദ് മോദി അന്താരാഷ്‌ട്ര കിരീടമാണ് 2022ൽ സിന്ധുവിനെ തേടിയെത്തിയത്. മാളവിക ബാൻസോദിനെ 21-13, 21-16നാണ് സിന്ധു തോൽപ്പിച്ചത്.

മാർച്ച് മാസത്തിൽ രണ്ടാം കിരീടവും സിന്ധു സ്വന്തമാക്കി. സ്വിസ് ഓപ്പണിലാണ് സിന്ധു വിജയകിരീടം ചൂടിയത്. തായ്‌ലാന്റിന്റെ ബുസാനൻ ഓംഗാമുരുൻഗ്ഫാനെയാണ് സിന്ധു 21-16, 21-8ന് തകർത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ഇന്നലെ ചൈനീസ് താരത്തെ 21-9, 11-21, 21-15ന് മുട്ടുകുത്തിച്ചത്.

ഇതിനിടെ കൈവിട്ട കിരീടങ്ങളും ശ്രദ്ധേയമാണ്. ഏപ്രിലിൽ ബാഡ്മിന്റൺ ഏഷ്യാ ചാമ്പ്യൻഷിപ്പിൽ ജപ്പാന്റെ അക്കാനേ യാമാഗൂച്ചിയോട് 13-21, 21-19, 21-16നാണ് സിന്ധു സെമിഫൈനലിൽ അടിയറവ് പറഞ്ഞത്.

Tags: P.V.SINDHU
Share
Tweet
SendShare

More News from this section

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

പരിക്കിനെ മറികടന്ന് ഗംഭീര തിരിച്ചുവരവ്; ആദ്യ വേള്‍ഡ് ടൂര്‍ ഫൈനലില്‍ അശ്മിത ചാലിഹ; ഫൈനലില്‍ ചൈനീസ് താരത്തെ നേരിടും

Latest News

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies